bihar-election

പാട്ന​:​ ​ബീ​ഹാ​ർ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​ ​ര​ണ്ടാം​ഘ​ട്ട​ ​വോ​ട്ടെ​ടു​പ്പ് ​തുടങ്ങി.​ 17​ ​ജി​ല്ല​ക​ളി​ലാ​യി​ 94​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലാണ് വോട്ടെടുപ്പ്.​ ​മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് ​ഉ​ൾ​പ്പടെ​ 1463​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ് ​ഈ​ ​ഘ​ട്ട​ത്തി​ൽ​ ​ജ​ന​വി​ധി​ ​തേ​ടു​ന്ന​ത്.​

പ​ശ്ചി​മ​ ​ച​മ്പാ​ര​ൻ,​ ​പൂ​ർ​വ​ ​ച​മ്പാ​ര​ൻ,​ ​ശീ​വ​ർ,​ ​സി​താ​മ​ർ​ഡി,​ ​മ​ധു​ബ​നി,​ ​ദ​ർ​ബം​ഗ,​ ​മു​സ​ഫ​ർ​പു​ർ,​ ​ഗോ​പാ​ൽ​ഗ​ഞ്ച്,​ ​സി​വാ​ൻ,​ ​സ​ര​ൺ,​ ​വൈ​ശാ​ലി,​ ​സ​മ​സ്തി​പു​ർ,​ ​ബെ​ഗു​സാ​രാ​യ്,​ ​ഖ​ഗാ​രി​യ,​ ​ഭ​ഗ​ൽ​പു​ർ,​ ​ന​ള​ന്ദ,​ ​പാട്ന​ ​ജി​ല്ല​ക​ളി​ലെ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ​ഇന്ന് വോ​ട്ടെ​ടു​പ്പ് നടക്കുന്നത്.2.85​ ​കോ​ടി​യി​ല​ധി​കം​ ​വോ​ട്ട​ർ​മാ​രു​ണ്ട്.​​

കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ കൃത്യമായി പാലിച്ചാണ് വോട്ടെടുപ്പ്. ​ കൊ​വി​ഡ് ​രോ​ഗി​ക​ൾ​ക്ക് ​പോ​ളിം​ഗി​ന്റെ​ ​അ​വ​സാ​ന​ ​മ​ണി​ക്കൂ​റി​ൽ​ ​വോ​ട്ടു​ ​ചെ​യ്യാം. ന​ക്‌​സ​ൽ​ ​ബാ​ധി​ത​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​വൈ​കി​ട്ട് ​നാ​ലി​ന് ​വോ​ട്ടെ​ടു​പ്പ് ​അ​വ​സാ​നി​ക്കും.ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​വോ​ട്ടെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ ​ഘ​ട്ട​മാ​ണി​​​ത്.​ ​അ​വ​സാ​ന​ഘ​ട്ടം​ ​ന​വം​ബ​ർ​ ​ഏ​ഴി​ന് 78​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ നടക്കും.​ ​ആ​ദ്യ​ ​ഘ​ട്ടം​ ​ഒ​ക്ടോ​ബ​ർ​ 28​ന് 71​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​പൂ​ർ​ത്തി​യാ​യി​രു​ന്നു.നവംബർ പത്തിനാണ് ഫലപ്രഖ്യാപനം.

Voting begins for the second phase of Bihar Assembly polls. 1463 candidates, including RJD leaders Tejashwi Yadav and Tej Pratap Yadav, in fray for 94 seats across 17 districts.#BiharElections pic.twitter.com/qomEOAwgOH

— ANI (@ANI) November 3, 2020