താരങ്ങളുടേത് മാത്രമല്ല അവരുടെ മക്കളുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഏറെ ഇഷ്ടമാണ്.അത്തരത്തിൽ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരപുത്രിയാണ് നടൻ ദിലീപിന്റെയും നടി മഞ്ജു വാരിയരുടെയും മകൾ മീനാക്ഷി. താരപുത്രിയുടെ മിക്ക ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകാറുണ്ട്.
മീനാക്ഷിയുടെ പുതിയ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.'മകൾ അമ്മയെപ്പോലെ സുന്ദരിയാണ്', 'മീനാക്ഷി സിനിമയിലേക്ക് എത്തുമോ', 'ക്യൂട്ട് സ്‌മൈൽ' തുടങ്ങി നിരവധി കമന്റുകളാണ് താരപുത്രിയുടെ ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നേരത്തെ നാദിർഷയുടെ മകൾക്കൊപ്പമുള്ള മീനാക്ഷിയുടെ ഡബ്സ്‌മാഷ് വിഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.ഇപ്പോൾ ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി.