vijay-yesudas

ആലപ്പുഴ: ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച കാർ ആലപ്പുഴയിൽ അപകടത്തിൽപ്പെട്ടു. ദേശീയ പാതയിൽ തുറവൂർ ജംഗ്ഷനിൽ രാത്രി പതിനൊന്നരയോടെ വിജയ് സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം തകർന്നു.

വിജയ് യേശുദാസ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി പോകുകയായിരുന്നു. അദ്ദേഹം തന്നെയാണ് കാർ ഓടിച്ചത്. തൈക്കാട്ടുശേരി ഭാഗത്ത്‌ നിന്ന് മറ്റൊരു കാർ ദേശീയ പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങൾ നീക്കം ചെയ്‌തു.