ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ജർമൻ യുദ്ധക്കപ്പൽ പട്രോളിംഗ് നടത്തും. ഈ മേഖലയിലെ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജർമ്മൻ പ്രതിരോധമന്ത്രി ആൻഗ്രേറ്റ് ക്രാംപ് കാരെൻബോർ അറിയിച്ചു. ഇന്തോ-പസഫിക് മേഖലയിൽ സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല ജര്‍മ്മന്‍ വിദേശകാര്യ സെക്രട്ടറി മിഗ്വല്‍ ബെർജറുമായി ധാരണയിലെത്തി.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഷ്രിംഗ്ല ജര്‍മ്മനി സന്ദര്‍ശിച്ചത്. 2021 മുതലാണ് ജർമൻ യുദ്ധക്കപ്പൽ പട്രോളിങ് ആരംഭിക്കുക. ഇന്തോ-പസഫിക് മേഖലയിലെ ജർമൻ നാവികസേനയുടെ സാന്നിധ്യം നിയമങ്ങൾ സംരക്ഷിക്കാൻ സഹായിക്കുമെന്നും ജർമൻ പ്രതിരോധമന്ത്രി അറിയിച്ചു.
' പ്രദേശത്ത് ജർമനി അതിന്റെ പദവി അടയാളപ്പെടുത്തേണ്ടതുണ്ടെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. അടുത്തവർഷത്തോടെ യുദ്ധക്കപ്പൽ വിന്യസിക്കാനാകുമെന്നാണ് കരുതുന്നത്. അടുത്തവർഷം ഈ വർഷത്തേക്കാൾ കൂടുതൽ ബഡ്ജറ്റ് പ്രതിരോധ മേഖലയ്ക്കായി നീക്കിവയ്ക്കും. 2020ൽ കൊവിഡ് ഞങ്ങളുടെ ബഡ്ജറ്റിനെ താറുമാറിലാക്കി. ഇന്തോ-പസഫിക് മേഖലയിൽ ഉയർന്നുവരുന്ന സുരക്ഷാ ഭീഷണികൾ മുൻനിർത്തി ജർമനിയുടെ ഉഭയകക്ഷി, ബഹുരാഷ്ട്ര സഹകരണം ശക്തമാക്കുക എന്നുളളതാണ് തന്റെ ലക്ഷ്യം'- ജർമൻ പ്രതിരോധമന്ത്രി പറഞ്ഞു.