
എസ്‌ബിഎസ് നഗർ(പഞ്ചാബ്) : അമ്മയുടെ രണ്ടാം ഭർത്താവ് രണ്ട് വർഷത്തോളം തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പതിമൂന്ന്കാരി പൊലീസിൽ പരാതി നൽകി. സഹോദരനോപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയാണ് ബീഹാർ സ്വദേശിനിയായ പെൺകുട്ടി വളർത്തച്ഛനെതിരെ പരാതി നൽകിയത്. പഞ്ചാബിലെ വാഹിസ്‌പൂർ ഗ്രാമത്തിലാണ് സംഭവം.
തന്നെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് രണ്ട് വർഷത്തോളമായി ഇയാൾ പീഡിപ്പിച്ചിരുന്നതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി.പെൺകുട്ടിയുടെ സ്വദേശിയായ അച്ഛൻ ഇപ്പോൾ ബീഹാറിലാണ്. അമ്മയുടെയും വളർത്തച്ഛന്റെയും കൂടെയായിരുന്നു പെൺകുട്ടിയുടെയും സഹോദരന്റെയും താമസം. സംഭവത്തിൽ പ്രതിയെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. പ്രതിക്കെതിരെ ബലാൽസംഗത്തിനും പോക്‌സോ നിയമപ്രകാരവും കേസെടുത്തതായി പൊലീസ് അറിയിച്ചു.