maradona

ബ്യൂണസ് അയേഴ്‌സ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയെ വിഷാദ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് നഗരത്തിൽ നിന്നും 40 കിലോമീ‌റ്റർ അകലെ ലാ പ്ളാ‌റ്റയിലെ ഒരു സ്വകാര്യ മെഡിക്കൽ ക്ളിനിക്കിലാണ് താരം ഇപ്പോൾ.

കഴിഞ്ഞ ഒരാഴ്‌ചയോളമായി അദ്ദേഹം ദുഖിതനായിരുന്നെന്നും ഭക്ഷണം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ഡോക്‌ടർ ലിയോപോൾഡോ ലൂക്ക് അറിയിച്ചു. കഴിഞ്ഞ വർഷം അവസാനം മുതൽ ലാ പ്ളാ‌റ്റയിലെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ടീമായ ജിംനാസിയ വൈ എസ്ഗ്രീമയിലെ പരിശീലകനായി ഇവിടെത്തന്നെ താമസിച്ച് വരികയായിരുന്നു മറഡോണ. അദ്ദേഹത്തിന്റെ ടീം 3-0ന് കഴിഞ്ഞ ദിവസം മത്സരം വിജയിച്ചിരുന്നു. എന്നാൽ മത്സരം നടക്കവെ തന്നെ ഇറങ്ങിപ്പോന്ന അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് അന്ന് തന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നു.

ഇക്കഴിഞ്ഞ വെള‌ളിയാഴ്‌ചയായിരുന്നു അർജന്റീനൻ ഇതിഹാസ താരത്തിന്റെ അറുപതാമത് പിറന്നാൾ. മുൻപ് അദ്ദേഹവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവന്ന ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താരം ക്വാറന്റൈനിലായിരുന്നു.എന്നാൽ അദ്ദേഹത്തിന് കൊവിഡ് ബാധിച്ചു എന്ന വാർത്ത ഡോക്‌ടർമാർ തള‌ളി. പിറന്നാൾ ദിനത്തിനും മറഡോണക്ക് സന്തോഷമൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഡോക്‌ടർ അഭിപ്രായപ്പെട്ടു. തുടർന്ന് ആരോഗ്യം വീണ്ടെടുക്കാനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന്