ന്യൂഡൽഹി: ആശുപത്രിയുടെ പരിസരത്ത് മുപ്പതുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഡൽഹിയിലെ രോഹിണി പ്രദേശത്താണ് സംഭവം. യുവതിയുടെ പരാതിയിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മനീഷ് (22), പ്രവീൺ തിവാരി (24), കൻവർ പാൽ (33) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിലൊരാൾ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഒക്ടോബർ 30,31 തീയതികളിൽ രോഹിണിയിലെ ബാബ സാഹിബ് ഭീം റാവു അംബേദ്കർ ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽവച്ച് മൂന്ന് പേർ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.
ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാളെ പരിചരിക്കാനായിട്ടാണ് മുപ്പതുകാരി എത്തിയത്. രോഗികളുടെ കൂടെയുള്ളവർ താമസിക്കുന്ന ഷെൽട്ടർ ഹോമിലാണ് ഇവർ താമസിച്ചിരുന്നത്. ഈ സമയം പ്രതികൾ ഭീഷണിപ്പെടുത്തി തന്നെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു.