red-corner-notice

കൊച്ചി: യു എ ഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നീക്കം.ഖാലിദ് മുഹമ്മദ് ഷൗക്രിക്കെതിരെയാണ് നോട്ടീസ് പുറപ്പെടുവിക്കുന്നത്. വാറന്റ് പുറപ്പെടുവിക്കാൻ കസ്റ്റംസ് ഇന്ന് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ അപേക്ഷ നൽകും.

റെഡ് കോർണർ നോട്ടിസിനുളള ആദ്യപടിയായാണ് വാറന്റ് പുറപ്പെടുവിക്കുന്നത്. എൻ ഐ എയും സമാന നീക്കം നടത്തുമെന്നാണ് വിവരം. ലൈഫ് മിഷനിലെ കോഴയായ 3.6 കോടി രൂപയുമായി ഖാലിദ് വിദേശത്തേക്ക് കടന്നിരുന്നു.