turmeric-drink

കൊവിഡ് രോഗഭീതിയും വർദ്ധിച്ചുവരുന്ന വായു മലിനീകരണവും നമ്മെ രോഗങ്ങളുടെ തടവറയിലിടാൻ പോന്നതാണ്. ഈ വിഷമഘട്ടത്തിൽ മതിയായ പ്രതിരോധശേഷി ശരീരം നേടിയെടുക്കേണ്ടത് വളരെ ആവശ്യമാണ്. അതിനൊപ്പം കാലാവസ്ഥാ മാ‌റ്റം വഴിയുണ്ടാകുന്ന രോഗങ്ങളെയും തടയണം. ഇതിനായി മികച്ചൊരു പാനീയം തയ്യാറാക്കിയിരിക്കുകയാണ് പ്രശസ്‌ത ന്യൂട്രീഷ്യനിസ്‌റ്റ് ലൗനീത് ബത്ര. കൊവിഡ് മാത്രമല്ല ശ്വാസകോശത്തെ തകരാറിലാക്കുന്ന ജലദോഷം, പകർച്ച പനി, മ‌റ്റ് ഗുരുതര രോഗങ്ങൾ എന്നിവയ്ക്കും ഈ പാനീയം പ്രതിരോധം തീർക്കും. ഇൻസ്‌റ്റഗ്രാമിൽ ബത്ര ഷെയർ ചെയ്‌ത ഈ ഉഗ്രൻ ഡ്രിംഗിനെ കുറിച്ച് അറിയാം.

ഡ്രിംഗ് തയ്യാറാക്കുന്ന വിധം

ചേരുവകൾ

ഒരു കഷ്‌ണം ഇഞ്ചി

ഒരു നുള‌ള് കുരുമുളക്

തുളസിയില നാലെണ്ണം

ഒരു കഷ്‌ണം മഞ്ഞൾ

ഒന്നര കപ്പ് വെള‌ളം

ആദ്യം ഇഞ്ചി, കുരുമുളക്,മഞ്ഞൾ, തുളസി എന്നിവയിട്ട് വെള‌ളം നന്നായി തിളപ്പിക്കുക. വെള‌ളം അരിച്ചെടുത്ത ശേഷം തണുപ്പിക്കുക. ശേഷം ഇത് കുടിക്കാം.

പരമ്പരാഗതമായി അണുനാശന ശേഷിയുള‌ളവയാണ് ഇഞ്ചിയും തുളസിയും. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇവയ്‌ക്കാകും. കഫക്കെട്ട് മാറാനും ഇവ സഹായിക്കുന്നു.

ശരീരത്തിലെ പഴുപ്പുകളും വ്രണങ്ങളും ഇല്ലാതാക്കാൻ മ‌ഞ്ഞളും കുരുമുളകും സഹായിക്കും. മഞ്ഞളിൽ കുരുമുളക് ചേർക്കുന്നത് മഞ്ഞളിനെ കൂടുതൽ വീര്യമുള‌ളതാക്കും.

View this post on Instagram

That delicious winter nip in the air is here. Unfortunately, pollution levels are on the rise as well. :-( #covi̇d19 has ensured that all of us wear proper N95 masks when stepping out and covering our eyes with proper eye gear. However something is bound to give in. Changes in season and the covid19 bring about serious risks of common colds, flu and lung damaging virals. Here's an antipollution drink that you can have everyday in the morning and evening to keep your immunity and lung health in check. Boil a cup of water with ginger, pepper, raw turmeric and tulsi. Strain and bring to proper drinking temperature before consuming. Ginger and tulsi are traditional antibacterial, anti viral, boosters and decongesters. Raw turmeric and black pepper ensure that Inflammation in the body is kept in check . Mixing black pepper with turmeric helps the healing potency of turmeric grow more powerful. #antipollution #lunghealer #immunitybooster #lunghealth #breathe #wearmasks #protectyoutlungs #IMA #nutritionbylovneet #lovneetbatra #lovneetbatrarecommends #delhipollution #aqilevels #indiapollution #airpollution #eatwell #

A post shared by Lovneet Batra (@lovneetb) on