phone

കായംകുളം: മൊബൈൽ ഫോണിൽ നിന്ന് തീ പടർന്ന് ഓട്ടോ ഡ്രൈവർക്ക് പൊള്ളലേറ്റു. പ്രയാർ കാർത്തികയിൽ ചന്ദ്ര ബാബു(53)വിനാണ് പൊള്ളലേറ്റത്. ഇദ്ദേഹത്തെ കായംകുളം ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊബൈൽ ഫോണിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന.

ഒരാളെ ഓട്ടോയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ശേഷം വീട്ടിലെത്തിയതായിരുന്നു ചന്ദ്രബാബു. ഉറങ്ങാൻ കിടക്കുമ്പോൾ ഇയാൾ ഫോൺ തലയണയുടെ അടിയിൽവച്ചിരുന്നു.തുടർന്ന് ഫോണിൽ നിന്ന് തീ പടരുകയായിരുന്നു. കിടക്കയും തലയണയും കത്തിനശിച്ചു.