sandeep-swapna

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയെയും സന്ദീപ് നായരെയും ജയിലുകളിലെത്തി ചോദ്യം ചെയ്‌ത് എൻഫോഴ്‌സ്‌മെന്റ് സംഘം. പൂജപ്പുരയിലെയും അട്ടക്കുളങ്ങരയിലെയും ജയിലുകളിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കസ്‌റ്റഡിയിലുള‌ള ശിവശങ്കർ നൽകിയ മൊഴികളിലെ വസ്‌തുതകൾ അറിയാനാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഇന്നലെ ഇ.ഡിക്ക് ഇവരെ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി ലഭിച്ചിരുന്നു.

ലൈഫ് മിഷൻ കേസിലെ കമ്മീഷൻ ഇടപാടും അഞ്ച് ഐഫോണുകൾ കൈക്കൂലിയായി നൽകിയതും ചോദിച്ചറിയാനാണ് ഇ.ഡിയുടെ ശ്രമം. അതേസമയം ലൈഫ് മിഷൻ കേസിലെ വിജിലൻസ് അന്വഷണത്തിൽ ഈ അഞ്ച് ഫോണുകൾ പിടിച്ചെടുക്കുന്നതിനും ഫോണുകൾ ഉപയോഗിക്കുന്നവർക്ക് നോട്ടീസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ഒരു ഫോൺ വിജിലൻസ് പിടിച്ചെടുത്തിരുന്നു. മ‌റ്റ് ഫോണുകൾ പിടിച്ചെടുക്കാൻ ശ്രമം തുടരുകയാണ്.