ginger

എല്ലാ ആരോഗ്യപ്രശ്‌നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ജിഞ്ചർ ടീ അഥവാ ഇഞ്ചി ചായ. ദിവസവും ജിഞ്ചർ ടീ കുടിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ ജിഞ്ചർ ടീ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ഇത് ശരീരത്തേയും മനസിനേയും ആരോഗ്യത്തോടെ കാക്കുന്നു. രക്തയോട്ടം വർദ്ധിപ്പിക്കാൻ ഏറെ നല്ലതാണ് ഇഞ്ചി ചായ. ഒരു കപ്പിൽ നല്ല ചൂടു വെള്ളം എടുക്കുക. നന്നായി കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ ഒരു കഷണം ഇഞ്ചി ഇതിൽ ഇടാം. ഇനി ഒരു ടീസ്‌പൂൺ ചതച്ച വെളുത്തുള്ളിയും ഇതിൽ ചേർക്കാം. ഇതിലേക്ക് അര ടീസ്‌പൂൺ കുരുമുളകും ചേർത്ത് അഞ്ച് മിനിറ്റ് വയ്‌ക്കാം. ചേരുവകൾ വെള്ളത്തിൽ ലയിക്കാൻ വേണ്ടിയാണ്. തണുത്ത് കഴിയുമ്പോൾ അരിച്ചെടുത്ത് ഒരു ടീസ്‌പൂൺ തേനും ചേർത്ത് കുടിക്കാം.