അശ്വതി: കുടുംബാഭിവൃദ്ധിയുണ്ടാകും. പരുഷമായി സംസാരിക്കുന്നതിനാൽ ബന്ധുക്കൾ അകലും. ദമ്പതികളിൽ സ്വരചേർച്ചക്കുറവുണ്ടാകും.
ഭരണി: വസ്തുവകകൾ സ്വന്തമാക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അൽപ്പം തടസമുണ്ടാകും. കർമ്മമേഖലയിൽ ഉയർച്ച.
കാർത്തിക: രാഷ്ട്രീയപ്രവർത്തകർക്ക് അനുകൂല സമയം. ദാമ്പത്യത്തിൽ സ്വരചേർച്ച കുറയും. മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റും.
രോഹിണി: ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. സദ്പ്രവൃത്തികൾക്കായി ധനം ചെലവഴിക്കും. മക്കൾക്ക് അഭിവൃദ്ധിയുണ്ടാകും.
മകയിരം: എഴുത്തുകാർക്ക് അനുകൂലമായ സന്ദർഭം. പാർട്ടി പ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും പ്രതീക്ഷിക്കാം. ധനാഭിവൃദ്ധിയും മാനസിക സന്തോഷവും പ്രതീക്ഷിക്കാം.
തിരുവാതിര: ബന്ധുക്കളുടെ സഹായ സഹകരണങ്ങൾ ലഭ്യമാകും. വാഹനം, വസ്തുക്കൾ എന്നിവ സ്വന്തമാക്കും. സുഖകരമായ ജീവിത സൗകര്യങ്ങൾ ലഭ്യമാകും.
പുണർതം: സിനിമാ, നാടക കഥാകൃത്തുകൾക്ക് പ്രശസ്തിയും ധനാഗമനവും പ്രതീക്ഷിക്കാം. എതിരാളികളെ പരാജയപ്പെടുത്തും.
പൂയം: ദമ്പതികൾക്കിടയിൽ സ്വരച്ചേർച്ചകുറവ്. സൽപ്രവൃത്തികൾക്കായി ധനം ചെലവഴിക്കും. ഏർപ്പെടുന്ന മേഖലകളിലെല്ലാം വിജയം കൈവരിക്കും.
ആയില്യം: സത്കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. സ്ഥലം മാറി താമസിക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും.
മകം: കുടുംബാഭിവൃദ്ധി. അന്യർക്കുവേണ്ടി പരിശ്രമിക്കും. അപ്രതീക്ഷിതമായി ചെലവുകളുണ്ടാകും. സർക്കാരിൽ നിന്നും നേട്ടം.
പൂരം: പെട്ടെന്ന് കോപം വരുന്നതായിരിക്കും. മറ്റുള്ളവർക്കായി കഠിനമായി ജോലി ചെയ്യും. സ്വയം തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മികച്ച ലാഭം.
ഉത്രം: നൃത്തസംഗീത മത്സരങ്ങളിൽ അംഗീകാരം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. അപ്രതീക്ഷിതമായ ചെലവുകൾ വരും.
അത്തം: പല മേഖലകളിൽ കൂടിയും വരുമാനം ലഭ്യമാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും.
ചിത്തിര: പിതാവിന്റെ ആരോഗ്യനിലയിൽ കൂടുതൽ ശ്രദ്ധിക്കണം. അനുസരണയും ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. വ്യവസായത്താൽ ധനാഭിവൃദ്ധിയുണ്ടാകും.
ചോതി: ഭാര്യയുടെ അഭിപ്രായം അനുസരിച്ച് പ്രവർത്തിക്കും. ലുബ്ധമായി ചെലവഴിക്കും. ചില സമയങ്ങളിൽ അലസത വലിയ നഷ്ടമുണ്ടാക്കും.
വിശാഖം: സർക്കാരിൽ നിന്നും അംഗീകാരം ലഭിക്കും. മാതാപിതാക്കളുടെ അഭിപ്രായം അംഗീകരിക്കും. തൊഴിൽ തടസമുണ്ടാകും.
അനിഴം: പുത്രലബ്ധിക്കുള്ള സന്ദർഭം. പഠനത്തിൽ ശ്രദ്ധ ചെലുത്തും. അന്യരെ സഹായിക്കും. വാഹനം, വസ്തുക്കൾ എന്നിവ സ്വന്തമാക്കും.
തൃക്കേട്ട: ധന, ഐശ്വര്യവും സന്തോഷവും പ്രതീക്ഷിക്കാം. സത്യസന്ധമായി പ്രവർത്തിക്കും. സുഹൃത്തുക്കളുമായി യോജിച്ച് പ്രവർത്തിക്കും.
മൂലം: സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അംഗീകാരം ലഭിക്കും. പാർട്ടി പ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും പ്രതീക്ഷിക്കാം.
പൂരാടം: സഹോദര ഐക്യമുണ്ടാകും. സത്യസന്ധമായി പ്രവർത്തിക്കും. സുഹൃത്തുക്കളാൽ ധനനഷ്ടമുണ്ടാകും. കേസുകളിൽ വിജയം.
ഉത്രാടം: ധനാഭിവൃദ്ധിയുണ്ടാകും. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷമുണ്ടാകും. ദമ്പതികൾ തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടാകും.
തിരുവോണം: കുടുംബാംഗങ്ങളാൽ പലവിധ നന്മകളുണ്ടാവും. വ്യാപാരത്തിൽ അറിവ് വർദ്ധിക്കും. കർമ്മമേഖലയിൽ മികവ്.
അവിട്ടം: വ്യാപാരം മുഖേന അധികലാഭം പ്രതീക്ഷിക്കാം. കുടുംബത്തിൽ നിന്ന് മാറിത്താമസിക്കും. ഗൃഹത്തിൽ മംഗളകർമ്മം നടക്കും.
ചതയം: സന്താനങ്ങളാൽ മാനസിക സന്തോഷമുണ്ടാകും. അടിക്കടി യാത്ര വേണ്ടി വരും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും.
പൂരുരുട്ടാതി: വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ചുറുചുറുക്കോടെ ജോലികളിൽ ഏർപ്പെടും. ജീവിതത്തിൽ ഉന്നതസ്ഥാന പ്രാപ്തി.
ഉത്രട്ടാതി: സഹോദര ഐക്യം കുറയും. സുഹൃത്തുക്കളാൽ മാനസിക സന്തോഷവും ധനാഭിവൃദ്ധിയുണ്ടാകും.
രേവതി: വ്യാപാരത്തിൽ അഭിവൃദ്ധിയുണ്ടാകും. ആരോഗ്യം തൃപ്തികരമല്ല. ദമ്പതികൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടാകും.