p

കോക്കനട് ലഡു

ചേരുവകൾ

ചുരണ്ടിയ തേങ്ങ..........രണ്ടുകപ്പ്

കണ്ടൻസ്ഡ് മിൽക്ക്.........അരക്കപ്പ്

നെയ്യ്...............ഒരു ടേ.സ്‌പൂൺ

ബദാം, അണ്ടിപ്പരിപ്പ്............2 ടേ.സ്‌പൂൺ (ചെറുതായി നുറുക്കിയത്)

ചുരണ്ടി ഉണക്കിയ തേങ്ങ...........ലഡ്ഡു ഉരുട്ടാൻ

ഏലയ്ക്കൊപ്പൊടി...........ഒരു ടീ.സ്‌പൂൺ

തയ്യാറാക്കുന്നവിധം

ഒരുപരന്ന നോൺസ്റ്റിക് പാൻ അടുപ്പത്ത് വച്ച് നെയ്യൊഴിച്ച് ഉരുക്കുക. ചുരണ്ടിയ തേങ്ങയിട്ട് ഇടത്തരം തീയിൽ ആറേഴ് മിനിട്ട് വച്ച് വറുക്കുക. ഇളം ബ്രൗൺ നിറമാകുമ്പോൾ കണ്ടൻസ്ഡ് മിൽക്ക്, ബദാം, അണ്ടിപ്പരിപ്പ്, ഏലയ്ക്കാപ്പൊടി എന്നിവ ചേർക്കുക. 3-4 മിനിട്ട് തുടരെ ഇളക്കുക. മിശ്രിതം പാനിന്റെ വശങ്ങളിൽ നിന്നും വിട്ടുവന്നുതുടങ്ങുമ്പോൾ വാങ്ങുക. ഒരു പ്ലേറ്റിലേക്കിത് വിളമ്പുക. അര മണിക്കൂർ ആറാനായി വയ്ക്കുക. ഇത് ചെറു ഉരുളകളാക്കി ചുരണ്ടി ഉണക്കിയ തേങ്ങയിൽ ഇട്ടുരുട്ടിപ്പിടിപ്പിച്ച് വായു കടക്കാത്ത ഒരു കുപ്പിയിലാക്കി അടച്ച് വയ്‌ക്കുക.

r

റവ ഇഡ്ഡലി

ചേരുവകൾ

റവ................ഒരുകപ്പ്

തൈര്..............ഒരുകപ്പ്

അരിപ്പൊടി..........ഒരുകപ്പ്

വെള്ളം............ബാറ്റർ തയ്യാറാക്കാൻ ആവശ്യത്തിന്

കാരറ്റ്.............ഒരെണ്ണം (ഗ്രേറ്റ് ചെയ്‌തത്)

സവാള.........ഒരെണ്ണം (ചെറുതായരിഞ്ഞത്)

പച്ചമുളക്..........രണ്ടെണ്ണം

ഇഞ്ചി ഗ്രേറ്റ് ചെയ്തത്............ഒരു ടേ.സ്‌പൂൺ

കടുക്, ജീരകം, കടലപ്പരിപ്പ്, ഉഴുന്ന്...............ഒരു ടീ.സ്‌പൂൺവീതം (വറുത്തത്)

ബേക്കിംഗ് സോഡ............2 ടീ.സ്‌പൂൺ

മഞ്ഞൾപ്പൊടി, മുളകുപൊടി.........അര ടീസ്‌പൂൺ വീതം

തയ്യാറാക്കുന്നവിധം

ഒരു ബൗളിൽ റവ, അരിപ്പൊടി, ഉപ്പ്, മുളകുപൊടി, മഞ്ഞൾ, വറുത്ത് വച്ച ജീരകം, കടുക്, കടലപ്പരിപ്പ്, ഉഴുന്ന് എന്നിവ എടുക്കുക. ഇതിൽ തൈര് ഒഴിച്ച് നന്നായിളക്കുക. വെള്ളം പാകത്തിനൊഴിക്കാം. ഇഡ്ഡലിമാവിന്റെ പരുവത്തിലുള്ള ബാറ്റർ തയ്യാറാക്കുക. 15 മിനിട്ട് വയ്‌ക്കുക. ഇനി സവാള, പച്ചമുളക്, കാരറ്റ് എന്നിവ ചേർത്ത് നന്നായിളക്കുക. ബേക്കിംഗ് സോ‌ഡ ചേർത്തിളക്കുക. എണ്ണ തടവിയ ഇഡ്ഡലിത്തട്ടിലേക്ക് കുറെശ്ശെ മാവ് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക.

മലായി പേ‌ഡ

ചേരുവകൾ

മിൽക്ക് മെയ്ഡ്..........ഒരുടിൻ

നെയ്യ്..............ഒരു ടേ.സ്പൂൺ

പാൽപ്പൊടി...........3 ടേ.സ്‌പൂൺ

നാരങ്ങാനീര്.......2 ടേ.സ്‌പൂൺ

പാൽ.............അരക്കപ്പ്

കോൺഫ്ലോർ...........ഒരു ടീ. സ്‌പൂൺ

തയ്യാറാക്കുന്നവിധം

എല്ലാചേരുവകളും തമ്മിൽ യോജിപ്പിക്കുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഈ മിശ്രിതം എടുത്ത് ചൂടാക്കുക. മിശ്രിതം പാത്രത്തിന്റെ ചുവടിൽ നിന്ന് വിട്ടുവരുമ്പോൾ വാങ്ങുക. ആറിയതിനുശേഷം പേഡകൾക്ക് രൂപം നൽകുക.

b

മൈദ - റവ നാൺ കട്ട

ചേരുവകൾ

മൈദ..........ര

ണ്ടരക്കപ്പ്

റവ..........അരക്കപ്പ്

പൊടിച്ച പഞ്ചസാര..........ഒരുകപ്പ്

ബട്ടർ...............ഒന്നേകാൽ കപ്പ്

ബേക്കിംഗ് പൗഡർ...............ഒരു നുള്ളി

ബേക്കിംഗ് സോ‌ഡ............ഒരുനുള്ള്

പൊടിച്ച പിസ്ത..............2 ടേ.സ്പൂൺ

പൊടിച്ച ബദാം...........2 ടേ.സ്പൂൺ

പൊടിച്ച ഏലയ്ക്കായ..............ഒരു ടീ.സ്‌പൂൺ

തയ്യാറാക്കുന്നവിധം

മൈദ,ബേക്കിംഗ്പൗഡർ, ബേക്കിംഗ സോഡ എന്നിവ ഒരു ബൗളിൽ തെള്ളിക്കുക. മറ്റൊരുബൗളിൽ നെയ്യും പൊടിച്ച പഞ്ചസാരയും എടുത്ത് 10-12 മിനിട്ട് നന്നായിളക്കി മയപ്പെടുത്തുക. നല്ല വെളുത്തനിറമായി പൊങ്ങിവരും, ഇതിൽ മൈദകൂട്ട്, റവ, പൊടിച്ച ബദാം, പിസ്ത, ഏലയ്ക്ക എന്നിവ ചേർക്കുക. നന്നായിളക്കി മയമുള്ള മാവ് തയ്യാറാക്കുക. ഇത് 20 സമഭാഗങ്ങൾ ആക്കി ഉരുളകളാക്കി ബേക്കിംഗ് ട്രേയിൽ നിരത്തുക. ഓവന്റെ താപനില 160ഡ‌ിഗ്രിസെൽഷ്യസിൽ ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്യുക. ബേക്കിംഗ് ട്രേ ഓവനിൽവച്ച് 20-25 മിനിട്ട് ബേക്ക് ചെയ്തെടുക്കുക.

l

ബദാം ബർഫി

ചേരുവകൾ

ബദാം..............മുക്കാൽകപ്പ്

പഞ്ചസാര.........അരക്കപ്പ് +2 ടേ.സ്‌പൂൺ

വെള്ളം..............കാൽക്കപ്പ്

ഏലയ്ക്കൊപ്പൊടി.........കാൽ ടീ.സ്‌പൂൺ

പിസ്ത ചെറുതായരിഞ്ഞത്...............1 ടേ.സ്‌പൂൺ

നെയ്യ്...............2 ടീ.സ്‌പൂൺ

തയ്യാറാക്കുന്നവിധം

ബദാം രണ്ടുകപ്പ് തിളച്ചവെള്ളത്തിൽ ഇട്ടുവയ്‌ക്കുക. ഇനി അല്പനേരത്തിനുശേഷം വെള്ളം ഊറ്റിക്കളയുക. വെള്ളമൊഴിച്ച് കഴുകുക. ഒരു തുണിയിൽ നിരത്തി ഈർപ്പം മാറ്റി തൊലികളഞ്ഞ് ഒരുപാനിലിട്ട് ഒന്ന് വറുക്കുക. നിറം മാറേണ്ടതില്ല. ആറിയതിനുശേഷം പൊടിക്കുക. തരുതരുപ്പായി പൊടിച്ചാൽ മതിയാകും. ഒരു നോൺസ്റ്റിക് പാനിൽ പഞ്ചസാരയും വെള്ളവും എടുത്ത് ചെറുതീയിൽ വച്ച് പഞ്ചസാര പൂർണമായും അലിയിക്കുക. ബദാം പൊടിച്ചതിട്ട് വാങ്ങുക. നന്നായിളക്കി കട്ടകെട്ടാത്ത പാകത്തിലാക്കുക. വീണ്ടും അടുപ്പത്ത് വയ്‌ക്കുക. ഇടത്തരം ജ്വാലയിൽ വച്ച് തുടരെ ഇളക്കുക. പെട്ടെന്ന് മിശ്രിതം കട്ടിയാകുന്നത് കാണാം. മിശ്രിതം പാനിന്റെ വശങ്ങളിൽ നിന്നും വിട്ട് വരുന്നത് കാണാം. ഈ സ്റ്രേജിൽ ഏലയ്‌ക്കാപ്പൊടിയിടുക. നെയ്യും എണ്ണയും ചേർത്ത മിശ്രിതം പാനിന്റെ വശങ്ങളിൽ നിന്നും വിട്ടുവരും വരെ ഇളക്കുക. ഇനി പാൻ വാങ്ങുക. കൈയിൽ ഒരു ടീ.സ്‌പൂൺ നെയ്യ് തടവി മിശ്രിതം കുറെശ്ശെ എടുത്ത് ഉരുളകളാക്കുക.