tikka

ന്യൂയോർക്ക്: അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചൂടേറിയ പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് റിപബ്ളിക്കൻ സ്ഥാനാർത്ഥിയായി നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ. വൈസ് പ്രസിഡന്റായി മൈക്ക് പെൻസും മത്സരിക്കുകയാണ്. ഇവർക്കെതിരായി ഡെമോക്രാ‌റ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാർ‌ത്ഥിയായി കമലാ ഹാരിസും മത്സരിക്കുകയാണ്. ഇന്ത്യൻ വേരുകളുള‌ള കമലാ ഹാരിസിനായി അമേരിക്കയിലെ ഇന്ത്യൻ വംശജർ സജീവമായി പ്രചാരണം നടത്തുന്നുണ്ട്.

ഉത്തരേന്ത്യൻ വിഭവമായ ടിക്ക തന്റെ ഇഷ്‌ട ഭക്ഷണമാണെന്ന് കഴിഞ്ഞ ദിവസം കമലാ ഹാരിസ് പറഞ്ഞിരുന്നു. ഇതേതുടർന്ന് കമലയ്‌ക്ക് ആദരമായി ഇന്ത്യൻ-അമേരിക്കൻ വംശജയും അമേരിക്കൻ കോൺഗ്രസ് അംഗവുമായ പ്രമീള ജയപാൽ പനീർ ടിക്ക പാചകം ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ വോട്ടെടുപ്പിന്റെ തലേ ദിവസമായ ഇന്നലെ പ്രമീള ടിക്ക വിഭവം ഉണ്ടാക്കി സമൂഹമാദ്ധ്യമത്തിൽ അതിന്റെ ചിത്രമിട്ട് ബൈഡനും കമലയ്‌ക്കും വോട്ട് അഭ്യർത്ഥിച്ചു.

Compulsive, night-before-election activity: make comfort food. That’s paneer tikka tonight, in honor of electing #KamalaHarris Veep tomorrow since she just said on Instagram that her favorite North Indian food is any kind of tikka! Let’s go, people! VOTE! #BidenHarris2020 pic.twitter.com/gqyT7BotgG

— Pramila Jayapal (@PramilaJayapal) November 3, 2020

പ്രമീള ട്വി‌റ്ററിൽ പോസ്‌റ്റ് ചെയ്‌ത ടിക്ക വിഭവത്തിന്റെ ചിത്രം പെട്ടെന്ന് തന്നെ ഡെമോക്രാ‌റ്റിക് പാർട്ടി അനുഭാവികൾ ഷെയർ ചെയ്‌തു. എന്നാൽ പിന്നീടാണ് ചിത്രത്തിൽ പറ്റിയ അമളി ചർച്ചയായത്. പനീർ ടിക്ക എന്ന പേരിൽ ഷെയർ ചെയ്‌തത് മലായ് പനീർ എന്ന വിഭവമായിരുന്നു. ഗ്രേവിയോടെ ലഭിക്കുന്നത് പനീർ ടിക്കയാകുന്നതെങ്ങനെ എന്ന് പലരും പ്രമീളയെ കളിയാക്കി ചോദിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈയിൽ ജനിച്ച കമലാ ഹാരിസ് 1982ൽ 16ആമത് വയസ്സിൽ അമേരിക്കയിലേക്ക് കുടിയേ‌റി.