തൃശൂർ: അടച്ചിട്ടിരുന്ന വീട്ടിൽ വൻ മോഷണം. 36 പവൻ സ്വർണാഭരണങ്ങൾ മോഷ്‌ടാക്കൾ കവർന്നെടുത്തു. ചാവക്കാട് പുതിയറ വലിയകത്ത് മുഹമ്മദ് അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. അഷ്‌റഫും കുടുംബവും കുറച്ച് നാളായി ആലപ്പുഴയിലാണ് താമസം.കഴിഞ്ഞ എട്ട് മാസത്തോളമായി ആലപ്പുഴയിലേക്ക് മാറിയിട്ട്. മാസത്തിലൊരിക്കൽ വന്ന് പോകുകയായിരുന്നു പതിവ്. കൊവിഡ് സാഹചര്യം കാരണം കഴിഞ്ഞ രണ്ട് മാസമായി ഇവർക്ക് വരാൻ കഴിഞ്ഞിരുന്നില്ല.
ജോലിക്കാരൻ വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പിൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കടന്നാണ് മോഷ്‌ടാക്കൾ സ്വർണാഭരണങ്ങൾ തട്ടിയെടുത്തത്. ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.