കണ്ണൂർ: ചേലേരി കൊളച്ചേരിയിൽ എടക്കത്തോടിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരണമടഞ്ഞു. നബീൽ-റസാന ദമ്പതികളുടെ മകളായ സിയാ നബിൻ(6 ) ആണ് മരിച്ചത്. നാറാത്ത് എൽ.പി സ്‌കൂളിലെ ഒന്നാം ക്ളാസ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ഞായറാഴ്‌ചയാണ് സിയായ്‌ക്ക് പാമ്പ് കടിയേറ്റത്.