kgks

തിരുവനന്തപുരം : മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10ശതമാനം സംവരണം നൽകാൻ സർക്കാർ കാട്ടിയ സന്മനസ് പിന്നാക്കവിഭാഗങ്ങളോടും കാട്ടണമെന്ന് കളരിപ്പണിക്കർ ഗണക കണിശസഭ (കെ.ജി.കെ.എസ്) സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പേരിന് മാത്രം സംവരണം നൽകി പിന്നാക്കവിഭാഗങ്ങളെ തഴയുന്ന സമീപനമാണ് കാലാകാലങ്ങളിൽ സർക്കാരുകൾ സ്വീകരിക്കുന്നത്. 79 പിന്നാക്കവിഭാഗങ്ങൾക്കായി നിലവിൽ മൂന്നു ശതമാനം മാത്രം സംവരണമാണ് നൽകിയിരിക്കുന്നത്. മൂന്നു ശതമാനമെന്നത് ആറ് ശതമായി ഉയർത്തി സംവരണകാര്യത്തിൽ തുല്യനീതി ഉറപ്പാക്കാൻ തയാറാകണമെന്നും സംസ്ഥാനസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ.പാച്ചല്ലൂർ അശോകൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിച്ചു. കെ.ജി.പ്രഭാകരൻ, സി.കെ.സതീഷ്‌കുമാർ ഇരുമ്പനം ശിവരാമൻ,കെ.ഹരിക്കുട്ടൻ, ആർ.എസ്.സഞ്ജീവ് കുമാർ, പ്രദീപ് ഏങ്ങട്ടിയൂർ, മനോജ് ദേശമംഗലം, രത്‌നം ശിവരമാൻ, എം.പി.മോഹനൻ എന്നിവർ സംസാരിച്ചു.