cpm

ആലപ്പുഴ: വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച നേതാവിനെതിരെ പരാതി നൽകിയ പാർട്ടി അംഗത്തിനെതിരെ നടപടിക്ക് ഒരുങ്ങി സി പി എം. ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ സി പി എം ഏരിയ കമ്മിറ്റിയിലാണ് സംഭവം. ഏരിയ കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഏരിയ സെന്റർ അംഗമായ നേതാവ് അശ്ലീല സന്ദേശമയച്ചത്.

നേതാവിന്റെ നടപടിക്കെതിരെ പരാതിപ്പെട്ട ഏരിയ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണത്തിന് മറ്റൊരു ഏരിയ കമ്മിറ്റി അംഗത്തെ സി പി എം നിയോഗിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ അശ്ലീല സന്ദേശമയച്ച നേതാവിനെ താക്കീത് ചെയ്‌തിരുന്നു.

തനിക്കെതിരെ പരാതി നൽകിയ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ ഏരിയ സെന്റർ അംഗം യോഗത്തിൽ പരാതി ഉന്നയിക്കുകയായിരുന്നു. തുടർന്നാണ് പരാതിക്കാരനായ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടിക്ക് കമ്മിഷനെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചത്.