കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏഴുമാസമായി അടച്ചിട്ടിരുന്ന ബീച്ചുകളും പാർക്കുകളും ഒന്നാം തീയതി മുതൽ സന്ദർശകർക്കായി തുറന്നു കൊടുത്തെങ്കിലും തിരുവനന്തപുരത്തെ ശംഖുംമുഖം ബീച്ചിലേക്ക് അടുത്തെങ്ങും പ്രവേശനം ഉണ്ടാവില്ല. ബീച്ചും ബീച്ചിനോട് ചേർന്ന കിടക്കുന്ന റോഡും കടലെടുത്ത അവസ്ഥയിലാണ് . ഈ അപകടാവസ്ഥ കണക്കിലെടുത്താണ് വിലക്ക്.
വീഡിയോ- നിശാന്ത് ആലുകാട്