nitish-kumar

പാറ്റ്ന : ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയേറ്. മധുബനി, ഹർലഖിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവെയാണ് സവാളയേറ് നടന്നത്. തൊഴിലവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയിൽ ജനക്കൂട്ടത്തിനിടെയിൽ നിന്നും ഒരാൾ നിതീഷ് കുമാറിന് നേരെ ഇഷ്ടിക കഷണവും സവാളയും എറിയുകയായിരുന്നു.

#Correction: Onions pelted during Chief Minister Nitish Kumar's election rally in Madhubani's Harlakhi.#BiharPolls pic.twitter.com/0NwXZ3WIfm

— ANI (@ANI) November 3, 2020

' മദ്യക്കടത്ത് നടക്കുന്നു, പരസ്യമായി വില്പന നടത്തുന്നു, അത് തടയുന്നതിൽ നിങ്ങൾ വിജയിച്ചില്ല. ' എന്ന് വിളിച്ചുപറഞ്ഞു കൊണ്ടായിരുന്നു സവാളയേറ്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയ്ക്ക് മുന്നിൽ അണിനിരന്നു. എന്നാൽ പ്രസംഗം തുടർന്ന നിതീഷ് കുമാർ ' എറിയൂ, ഇനിയും എറിയൂ, എന്ത് വേണമെങ്കിലും എറിയൂ ' എന്നാണ് പ്രതികരിച്ചത്.