തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ ബി.ജെ.പിയിൽ ചേർന്നു. തിരുവല്ലം വാർഡ് കൗൺസിലർ നെടുമം മോഹനനാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. കോർപ്പറേഷൻ ഓഫീസിലെത്തി രാജി സമർപ്പിച്ച ശേഷം മോഹനൻ തന്നെയാണ് കോൺഗ്രസിൽ നിന്നും മാറുന്നതായി അറിയിച്ചത്. കോർപറേഷൻ ഓഫിസിലെത്തിയ ബി.ജെ.പി ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ് മോഹനനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് സി.പി.എമ്മിന്റെ ബി ടീം ആയാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് പിന്തുണയിലാണ് സി.പി.എം നഗരസഭ ഭരിക്കുന്നതെന്നും നെടുമം മോഹനൻ ആരോപിച്ചു.