ദുബായ് : ഐ.പി.എൽ പ്ളേ ഓഫിന്റെ ഇടവേളയിലേക്ക് കടന്നതോടെ യു.എ.ഇയിൽ വനിതാ ട്വന്റ-20 ചലഞ്ചിന് തുടക്കമാകുന്നു.ഇന്ത്യൻ താരങ്ങളും വിദേശതാരങ്ങളും അടങ്ങുന്ന മൂന്ന് ടീമുകളാണ് - സൂപ്പർനോവാസ്,വെലോസിറ്റി,ട്രെയ്ൽബ്ളേസേഴ്സ്- ഇക്കുറിയും വനിതാ ചലഞ്ചിനുള്ളത്. മൂന്ന് ടീമുകളും ഒരു തവണ പരസ്പരം ഏറ്റുമുട്ടി കൂടുതൽ പോയിന്റ് കിട്ടുന്ന ടീമുകൾ ഫൈനൽ കളിക്കുന്നതാണ് വനിതാ ചലഞ്ചിന്റെ ഘടന.
നിലവിലെ ഇന്ത്യൻ ക്യാപ്ടൻ ഹർമൻപ്രീത് കൗർ നയിക്കുന്ന സൂപ്പർനോവാസും മുൻ ഇന്ത്യൻ നായിക മിഥാലി രാജ് നയിക്കുന്ന വെലോസിറ്റിയും തമ്മിലാണ് ഇന്ന് ആദ്യ മത്സരം നടക്കുന്നത്.
നാളെ വെലോസിറ്റി സ്മൃതി മന്ഥാന നയിക്കുന്ന ട്രെയിൽബ്ളേസേഴ്സിനെ നേരിടും.
ഏഴാം തീയതി സൂപ്പർനോവാസ്- ട്രെയിൽബ്ളേസേഴ്സ് മത്സരവും ഒൻപതിന് ഫൈനലും നടക്കും.
ഇന്ത്യൻ സമയം രാത്രി 7.30ന് തുടങ്ങുന്ന മത്സരം സ്റ്റാർ സ്പോർട്സിൽ ലൈവായി കാണാം.