us-election

ന്യൂയോർക്ക്: വോട്ടെടുപ്പ് തുടരുന്ന അമേരിക്കയിൽ പോപ്പുലർ വോട്ടിന്റെ ആദ്യ സൂചനകൾ വോട്ടെടുപ്പ് അവസാനിച്ച് മണിക്കൂറുകൾക്കുള്ളിൽ അറിയാം.അമേരിക്കയിൽ പല സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സമയത്തിന് വ്യത്യാസമുണ്ട്. പോളിംഗ് അവസാനിച്ചതിന് ശേഷമേ ഫലസൂചനകൾ പുറത്തുവരികയുള്ളൂ.

ഇക്കുറി പോളിംഗ് വളരെ വർദ്ധിച്ചിട്ടുണ്ട്. പത്ത് കോടിയോളം ആളുകൾ ഇന്റർനെറ്റ്,​ തപാൽ വോട്ട് തുടങ്ങിയ ഏർലി വോട്ടിംഗ് സൗകര്യം ഉപയോഗിച്ച് വോട്ട് ചെയ്‌തുകഴിഞ്ഞു. ഇതിൽ ഭൂരിഭാഗവും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് അനുകൂലമാണെന്നാണ് വിലയിരുത്തുന്നത്. ഈ വോട്ടുകൾ എണ്ണിത്തീരാൻ ദിവസങ്ങളെടുക്കും. വോട്ടെടുപ്പ് പൂർത്തിയായി 12-14 മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡ് അറിയാം. അന്തിമ ഫലം പ്രഖ്യാപിക്കാൻ ഒരാഴ്ചയോളം വേണ്ടിവരും. ഇക്കുറി ഒഹയോ, ടെക്സാസ്, ഫ്ളോറിഡ, ജോർജ്ജിയ സംസ്ഥാനങ്ങളിലെ വോട്ടുകൾ നിർണായകമാണ്. ട്രംപും ബൈഡനും തമ്മിൽ കടുത്ത മത്സരം നടക്കുന്ന ഇവിടങ്ങളിലെ ഫലസൂചന പ്രസിഡന്റിനെ തീരുമാനിക്കുന്നതിൽ പ്രധാനമാണ്.