eee

വിഷാദം, കൊവിഡ് കാലത്ത് ഏറ്റവും കൂ‌ടുതൽ കേൾക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന വിഷയമാണ്. വിഷാദത്തെ കൃത്യസമയത്തുതിരിച്ചറിയുകയും വേണ്ടരീതിയിൽ ചികിത്സിക്കുകയും ചെയ്‌താൽ എളുപ്പത്തിൽ ആ അവസ്ഥയിൽ നിന്നും മറി കടക്കാം.

ലക്ഷണങ്ങൾ

*ഊർജ്ജ കുറവ്

* തലവേദന

* മലബന്ധം, ഓക്കാനം മുതലായവ മൂലം വയറ് അസ്വസ്ഥമാകുന്നു

* പേശികൾ ഞെരുങ്ങുന്നു

* നെഞ്ച് വേദന

* ഹൃദയമിടിപ്പിന്റെ വേഗത കൂടുന്ന അവസ്ഥ

* സാധാരണ പനിയും അണുബാധയും

* ലൈംഗിക ബന്ധത്തോട് ആഗ്രഹം ഇല്ലാതാകുകയോ ഇതിനുള്ള കഴിവ് ഇല്ലാതാകുകയോ ചെയ്യുന്നു.

ഇത്തരം മാറ്റങ്ങൾ ശരീരത്തെ എന്ന പോലെ ചിന്തകളെയും വികാരങ്ങളെയും ബാധിക്കാം. വിഷാദവും സന്തോഷക്കുറവും അനുഭവപ്പെടുന്നു. ഇവർ പലപ്പോഴും കോപിതരോ ഉത്കണ്ഠയുള്ളവരോ ആയി കാണപ്പെടുന്നു. ഏകാന്തതയും ഒറ്റപ്പെടലും ഇഷ്ടപ്പെടാൻ തുടങ്ങുന്നതും സ്ട്രെസ്സിന്റെ ലക്ഷണങ്ങളാണ്. ഇത് കൂടാതെ മറ്റ് മാനസിക പ്രശ്നങ്ങളും കാണിക്കാം.

വിഷാദം സ്ത്രീകളിൽ

അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ കണക്കുകൾ അനുസരിച്ച് പതിനഞ്ച് പേരിൽ ഒരാൾക്ക് വിഷാദരോഗം പിടിപെടുന്നു. ആറു പേരിൽ ഒരാൾ എന്ന തോതിൽ ചെറിയ രീതിയിലെങ്കിലും വിഷാദം അനുഭവിക്കേണ്ടിവരുന്നു.

പുരുഷനേക്കാൾ കൂടുതൽ സ്ത്രീകളിലാണ് വിഷാദം കാണപ്പെടുന്നത്. പ്രിയപ്പെട്ട ഒരാളുടെ മരണം, വിവാഹമോചനം, ജോലിയിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ, സാമ്പത്തിക ബാദ്ധ്യതകൾ, വിവാഹം കഴിഞ്ഞ് പുതിയ വീട്ടിലേക്കുള്ള മാറ്റം, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ ഇവയാണ് സാധാരണ സ്ത്രീകളിൽ കണ്ടുവരുന്ന വിഷാദത്തിന്റെ കാരണം. ഇത്തരം സാഹചര്യങ്ങൾ ഇവർ പ്രകോപിതരായും ദുഃഖിതരായും കാണപ്പെടുന്നു.

കുട്ടികളിലെ സമ്മർദ്ദം

സമ്മർദ്ദം ഒരു കുട്ടിയുടെ ജീവിതത്തിൽ നിഷേധാത്മകമായ മാറ്റത്തിന് കാരണമാകാം. ജീവിതത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കുട്ടിയെ സ്വാധീനിക്കാം. ചില വേദനകൾ, മുറിവുകൾ, തോൽവികൾ ഇവയെല്ലാം കുട്ടികളിൽ അനുഭവപ്പെടുന്ന സമ്മർദ്ദത്തിന് കാരണമായേക്കാം. മുതിർന്നവർക്കെന്ന പോലെ കുട്ടികൾക്കും സമ്മർദ്ദമുണ്ടാകുന്നത് അവന്റെ ചുറ്റുപാടുകളിൽ നിന്നാണ്. സ്കൂൾ, സുഹൃത്തുക്കൾ, കുടുംബം ഇവിടങ്ങളിൽ നിന്നും മാനസികമോ ശാരീരികമോ ആയ സമ്മർദ്ദം അനുഭവിക്കേണ്ടിവരുന്നു. കുട്ടികളിൽ കണ്ടുവരുന്ന സമ്മർദ്ദത്തിന്റെ പ്രധാന കാരണം സമയമില്ലായ്മയാണ്. പഠനത്തിൽ മാത്രം ശ്രദ്ധിക്കേണ്ടി വരികയും ഇതര പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ കുട്ടി മാനസിക സമ്മർദ്ദത്തിന് അടിമപ്പെട്ടേക്കാം.

വിനോദത്തിനുള്ള സമയം കണ്ടെത്തുന്നതിലൂടെ കുട്ടികളിലുണ്ടാകുന്ന സമ്മർദ്ദം ഒരു പരിധിവരെ കുറയ്ക്കാം. കുട്ടിയുമായി രക്ഷിതാക്കൾ നിരന്തരം സംസാരിക്കുകയും സുഹൃത്തുക്കളുമായി ഇടപഴകാൻ അവസരം ഒരുക്കുകയും വേണം. കുടുംബപ്രശ്നങ്ങൾ, ജീവിതപങ്കാളിയുമായുള്ള അഭിപ്രായഭിന്നതകൾ ഇവയൊന്നും കുട്ടികളുടെ മുമ്പിൽ വച്ച് സംസാരിക്കുന്നതും കുട്ടിയിൽ സമ്മർദ്ദമുണ്ടാക്കാം. വീട്ടനുള്ളിൽ സൗഹൃദപരമായ അന്തരീക്ഷം ഒരുക്കുന്നതിലൂടെ കുട്ടികളിലെ സമ്മർദ്ദം പരിഹരിക്കാം.