air-india

ന്യൂഡൽഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി എയർഇന്ത്യ വിമാനത്തിൽ ഡൽഹിയിൽ നിന്ന് വുഹാനിലെത്തിയ 19 യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ അംഗീകൃത ലാബിൽ നിന്നും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായെത്തിയ യാത്രക്കാരെയാണ് കൊണ്ടുപോയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.

കഴിഞ്ഞ വെള്ളിയാഴ്ച ചൈനയിലെത്തിയ ഇന്ത്യൻ യാത്രക്കാർക്കാണ് രോഗം കണ്ടെത്തിയത്. കൊവിഡിന്റെ പ്രഭവസ്ഥാനം എന്ന് കണക്കാക്കുന്ന വുഹാനിലേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എയർ ഇന്ത്യ സർവീസ് ആരംഭിച്ചത്. രോഗം ബാധിച്ച യാത്രികരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പം യാത്രചെയ്ത മറ്റ് 39 യാത്രികർക്കും രോഗ ലക്ഷണങ്ങളുണ്ടെന്നാണ് വിവരം. ഇതിന് മുമ്പും എയർ ഇന്ത്യ വിമാനത്തിൽ വിദേശത്തേക്ക് യാത്ര ചെയ്തവർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് രോഗികളുമായി സർവീസ് നടത്തിയതിന് ഹോങ്കോംഗ് നാലു തവണ എയർ ഇന്ത്യയെ വിലക്കിയിരുന്നു.

ദുബായിലേക്കുള്ള സർവീസിനും സമാനമായ വിലക്കുണ്ടായിരുന്നു.