actor-vijay-raaz

മുംബയ്: സിനിമാ ഷൂട്ടിംഗിനിടെ സഹപ്രവർത്തകയെ പീഡിപ്പിച്ച കുറ്റത്തിന് നടനും സംവിധായകനുമായ വിജയ് റാസ് അറസ്റ്റിൽ. പീഡനത്തിനിരയായ യുവതിയുടെ പരാതിയിൽ മഹാരാഷ്ട്രയിലെ ​ഗോണ്ടിയയിൽ നിന്നാണ് ന‌ടനെ അറസ്റ്റ് ചെയ്തത്.

വിദ്യാബാലൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേർണി എന്ന സിനിമയു‌ടെ മദ്ധ്യപ്രദേശിലെ ലൊക്കേഷനിൽ വച്ച് അണിയറ പ്രവർത്തകരിൽ ഒരാളായ യുവതിയെ വിജയ് പീഡിപ്പിച്ചെന്നാണ് പരാതി. കെ.ക്യൂ, മൺസൂൺ മാം​ഗോസ് എന്നീ മലയാള ചിത്രങ്ങളിൽ വിജയ് അഭിനയിച്ചിട്ടുണ്ട്.