ന്യൂഡൽഹി : പെൺകുട്ടിയ മാർക്കറ്റിൽ ജനമദ്ധ്യത്തിന് നടുവിൽ സംഘം ചേർന്ന് ആക്രമിച്ച് ഒരു കൂട്ടം സ്ത്രീകൾ. ഉത്തർപ്രദേശിലെ എഠായിലെ ബാബുഗഞ്ചിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ' കർവാ ചൗത് ' ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഷോപ്പിംഗിനായി നൂറുകണക്കിന് സ്ത്രീകളാണ് ഇവിടെയുണ്ടായിരുന്നത്. ഇതിനിടെ ഒരു സ്ത്രീയെ ഒരു പെൺകുട്ടി 'ആന്റി' എന്ന് വിളിച്ചത്രെ.
തുടർന്നാണ് ' ആന്റി ' വിളിക്കേണ്ട സ്ത്രീയും അവരുടെ സംഘത്തിലെ മറ്റു സ്ത്രീകളും ചേർന്ന് പെൺകുട്ടിയെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വാക്കുതർക്കത്തിൽ തുടങ്ങുകയും തുടർന്ന് സ്ത്രീകൾ പെൺകുട്ടിയെ പിടിച്ചു തള്ളുകയുമായിരുന്നു. ' അടിപിടി ' വീഡിയോ ട്വിറ്ററിൽ വൈറലായിരിക്കുകയാണ്.
यूपी के एटा में आंटी कहने पर भड़की महिला, करवा चौथ की खरीददारी छोड़ बाल पकड़कर पीटा#UttarPradesh pic.twitter.com/yIr9werUzW
— Hindustan (@Live_Hindustan) November 3, 2020
നീല നിറത്തിലെ ജാക്കറ്റ് ധരിച്ച പെൺകുട്ടിയെ സ്ത്രീകൾ പൊതിരെ അടിക്കുന്നത് വീഡിയോയിൽ കാണാം. വെളുത്ത സ്കാർഫ് കൊണ്ട് പെൺകുട്ടി മുഖം മറച്ചിരുന്നു.
എന്നാൽ കൂട്ടത്തിലൊരു സ്ത്രീ പെൺകുട്ടിയുടെ സ്കാർഫ് വലിച്ചൂരുകയും മുടിയിൽ പിടിച്ച് അടിക്കുകയും ചെയ്തു. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇടയ്ക്ക് കയറിയാണ് പെൺകുട്ടിയെ സംഘത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. പിടിച്ചുമാറ്റിയെങ്കിലും സ്ത്രീകളും പെൺകുട്ടിയും പരസ്പരം വാക്കുകളാൽ പോരാടിക്കുന്നതും വീഡിയോയിൽ കാണാം.