diocese

ന്യൂഡൽഹി: ഫരീദാബാദ് ഡൽഹി രൂപ ത യുടെ പാസ്റ്ററൽ കൗൺസിലിന്റെ സെക്രട്ടറിയായി ശ്രീ എ സി വിൽസനും ജോയന്റ് സെക്രട്ടറിയായി സെലീന സാമുവലും ചു മതലയേറ്റു. എ സി വിൽസൺ അശോക് വിഹാർ സെന്റ് ജൂഡ് ഇടവകാംഗം ആണ്.

അദ്ദേഹം രൂപതയുടെ ആരംഭം മുതൽ വിവിധ ശുശ്രൂഷകളിൽ സജീവമായി പ്രവർത്തിക്കുകയും രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം, രൂപത ക്യാറ്റകിസം സെക്രട്ടറി, അശോക് വിഹാർ ഇടവകയുടെ കൈക്കാരൻ തുടങ്ങി വിവിധ തലങ്ങളിൽ രൂപതക്കും ഇടവകക്കും വേണ്ടി നിസ്വാർത്ഥമായ സേവനം ചെയ്തിട്ടുള്ള വ്യക്തിത്വവുമാണ്.

സൗത്ത് എക്സ്റ്റൻഷൻ സെന്റ് മദർ തെരെസ ഇടവകാംഗമായ സെലീന സാമുവൽ ഡിഫെൻസ് മിനിസ്ട്രിയിൽ സീനിയർ ലെവൽ ഓഫീസർ ആയി സേവനം അനുഷ്ഠിക്കുന്നു. അതു പോലെ തന്നെമാതൃ വേദി രൂപ ത വൈസ് പ്രസിഡന്റ്, ഇടവക കുടുംബ യൂണിറ്റ് പ്രവർത്തനങ്ങളിലും സജീവമായി സേവനം അനുഷ്ഠിച്ചു വരുന്നു.

ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ കാർമ്മികത്വത്തിൽ നടന്ന ഓൺലൈൻ ദിവ്യബലിക്ക് ശേഷം ആർച്ച് ബിഷപ്പ് ഇവരുടെ ഈ തസ്തികകളിലേക്കുള്ള നിയമനം പ്രഖ്യാപിക്കുകയും ഇവരെ രൂപതക്ക് പരിചയപ്പെടുത്തുകയും അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.