trump

ന്യൂഡൽഹി : ആരാകും അടുത്ത അമേരിക്കൻ പ്രസിഡന്റ് എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഡൊണാൾഡ് ട്രംപിന് ഭരണത്തുടർച്ച ലഭിക്കുമോ അതോ ട്രംപിനെ അട്ടിമറിച്ച് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ പ്രസിഡന്റ് ആകുമോ. ലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്നതിനിടെ ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി പൂജ നടത്തുന്ന തിരക്കിലാണ് ഡൽഹിയിലെ ചില ക്ഷേത്രങ്ങൾ.

ഹിന്ദുസേന വകയാണ് ട്രംപിനായുള്ള പ്രത്യേക പൂജകൾ. പൂജാരിമാരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളും നടത്തി. ഇസ്ലാമിക തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് ട്രംപ് വീണ്ടും അധികാരത്തിലെത്തണമെന്നും ഇന്ത്യ - യു.എസ് ബന്ധം ശക്തമാകാൻ ട്രംപ് വേണമെന്നും ചടങ്ങുകൾക്ക് നേതൃത്വം നൽകിയ ഒരു പൂജാരിയെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.