interpol-general-assembly

സൗദി: കൊവിഡിനെ തുടർന്ന് ചരിത്രത്തിലാദ്യമായി ഇന്റർപോൾ ജനറൽ അസംബ്ലി മാറ്റിവച്ചു. ഈ വർഷം ഡിസംബറിൽ യു.എ.ഇയിൽ നടക്കാനിരുന്ന 89-ാമത് ജനറൽ അസംബ്ലി മാറ്റിയതായി ഇന്റർപോൾ സെക്രട്ടറി ജനറൽ ജുർഗെൻ സ്റ്റോക്ക് പറഞ്ഞു. നിയമപരവും സാങ്കേതികവും ആയ കാരണങ്ങളാൽ വെർച്വൽ ജനറൽ അസംബ്ലി നടക്കാനുളള സാഹചര്യവും നിലവിലില്ലെന്ന് ഇന്റർപോൾ എക്‌സിക്യുട്ടീവ് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. അടുത്ത വർഷം അസംബ്ലി നടക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല.