baby-shower

ദാമ്പത്യജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് ഒരു കുഞ്ഞ് എന്നത്. ആ സന്തോഷം കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയായി പങ്കു വയ്ക്കുകയാണ് ബേബി ഷവര്‍ ചടങ്ങിലൂടെ നടക്കുന്നത്. അത്തരത്തിലൊരു ബേബി ഷവറിൽ നടന്ന അപ്രതീക്ഷിതമായ ചില വെളിപ്പെടുത്തലുകളും കലഹങ്ങളുമാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. റെഡ്ഡിറ്റിലാണ് ബേബി ഷവര്‍ ചടങ്ങിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും യൂട്യൂബിലും ഇതിനകം വീഡിയോ പ്രത്യക്ഷപ്പെട്ടെങ്കിലും എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമായിട്ടില്ല. ഭര്‍ത്താവ് വീഡിയോയില്‍ സ്പാനിഷ് ആണ് പറയുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെയുള്ള ബേബി ഷവര്‍ ചടങ്ങില്‍ തന്റെ ഗര്‍ഭിണിയായ ഭാര്യയുടെ ഉദരത്തില്‍ വളരുന്നത് തന്റെ കുഞ്ഞല്ലെന്ന് ഇദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. അഭിഭാഷകനെയും കൂട്ടിയാണ് ഭര്‍ത്താവ് ബേബി ഷവര്‍ ചടങ്ങിനെത്തിയത്.


ചടങ്ങ് തുടങ്ങുമ്പോള്‍ തന്നെ അതിഥികളുടെ മുമ്പില്‍ വച്ച് തെളിവുകള്‍ നിരത്തി കുഞ്ഞ് തന്റേതല്ലെന്ന ആരോപണം ഇദ്ദേഹം ഉന്നയിക്കുകയും ചടങ്ങില്‍ സന്നിഹിതനായിരുന്ന മറ്റൊരാളെ പരിചയപ്പെടുത്തി അയാളാണ് കുഞ്ഞിന്റെ യഥാര്‍ത്ഥ പിതാവെന്നും ഈ ചടങ്ങ് അവര്‍ക്ക് വേണ്ടിയുള്ളതാണെന്നും താന്‍ പോകുകയാണെന്നും പറഞ്ഞ് ഭർത്താവ് ഇറങ്ങിപോകുന്നതും വീഡിയോയിൽ കാണാം.

സ്ത്രീ കാമുകനൊപ്പം അര്‍ദ്ധനഗ്‌ന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ വീഡിയോ അഭിഭാഷകന്‍ അതിഥികള്‍ക്ക് മുമ്പില്‍ കാണിച്ചു. ഇതിനിടയില്‍ ഭര്‍ത്താവ് 'ഇത് തന്റെ കുഞ്ഞല്ലെന്നും ഈ പാര്‍ട്ടി ഇവര്‍ക്ക് രണ്ടു പേര്‍ക്കും വേണ്ടിയാണെന്നും' പറഞ്ഞു കാമുകനെ അതിഥികള്‍ക്ക് മുമ്പില്‍ കാണിച്ചു. താന്‍ ഈ ചടങ്ങില്‍ നിന്ന് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.


ഏതായാലും സന്തോഷത്തോടെ തുടങ്ങിയ ബേബി ഷവര്‍ ചടങ്ങുകള്‍ വന്‍ അടിപിടിയിലാണ് അവസാനിച്ചത്. പുറത്തേക്കിറങ്ങി പോയ ഭര്‍ത്താവിന് പിന്നാലെ ഭാര്യ പോകുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. ഇതിനിടയില്‍ അതിഥികൾ കാമുകന് നേരെ ആക്രമിക്കാൻ തുടങ്ങി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. അതേസമയം, റെഡ്ഡിറ്റില്‍ ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ട 2.2 ദശലക്ഷത്തിലധികം അംഗങ്ങളുള്ള ഈ ഗ്രൂപ്പിനെ 'ചവറ്റുകുട്ട' എന്നാണ് പൊതുവേ വിശേഷിപ്പിക്കുന്നത്.