അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ മുംബയ്ക്കെതിരെ സൺറെെസേഴ്സ് ഹൈദരാബാദിന് പത്ത് വിക്കറ്റ് ജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബയ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടിയിരുന്നു. ഇത് പിന്തുടർന്ന ഹൈദരാബാദ് 17 ഓവറിൽ 151 റൺസ് നേടിയാണ് വിജയിച്ചത്.
ഹൈദരാബാദിന് വേണ്ടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡേവിഡ് വാർണറിന്റെയും വൃദ്ധിമാൻ സാഹയുടെയും കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഡേവിഡ് വാർണർ 58 പന്തിൽ 85 റൺസും വൃദ്ധിമാൻ സാഹ 45 പന്തിൽ 58 റൺസും നേടി. അവസാന ഗ്രൂപ്പ് മത്സരത്തിൽ വിജയിച്ചതോടെ കൊൽക്കത്തയെ പുറത്താക്കി ഹൈദരാബാദ് പ്ലേ ഓഫിൽ സ്ഥാനമുറപ്പിച്ചു.
ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് മുംബയ് ഇന്ത്യൻസും സൺറെെസേഴ്സ് ഹൈദരാബാദും തമ്മിലേറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെതിരെ മുംബയ് 34 റൺസ് വിജയം നേടിയിരുന്നു.