പാലക്കാട്: ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രന്റെ അനുയായികൾ സി.പി.എമ്മിൽ ചേർന്നു. ശോഭയെ ബി.ജെ.പി സംസ്ഥാന നേതൃത്വം തഴയുന്നുവെന്ന് ആരോപിച്ച് പാർട്ടിയിൽ നിന്നും രാജി വച്ചവരാണ് സി.പി.എമ്മിന്റെ ഭാഗമായി മാറിയത്. ബി.ജെ.പി ആലത്തൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എല്‍. പ്രകാശിനി, ഒ.ബി.സി മോര്‍ച്ച ചേർന്നിരിക്കുന്നത്. ശോഭാ സുരേന്ദ്രൻ സി.പി.എമ്മിൽ ചേരും എന്ന് പറഞ്ഞുകൊണ്ടുള്ള വാർത്തകളെ അടുത്തിടെ അവർ തള്ളിയിരുന്നു. സി.പി.എമ്മിൽ ചേർന്ന നേതാക്കളെ ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനാണ് ചുവപ്പ് ഹാരമണിയിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
'മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവരെ സി.പി.എം സ്വീകരിക്കുന്നു. വണ്ടാഴിയില്‍ ബി.ജെ.പിക്ക് അടിത്തറയുണ്ടാക്കിയ നേതാവാണ് എൽ. പ്രകാശിനി. പ്രസ്ഥാനം തഴഞ്ഞതുകൊണ്ട് മാത്രമല്ല. അവരാഗ്രഹിച്ച തരത്തിലല്ല ബി.ജെ.പി പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടി വിടാനുള്ള കാരണമായി. തികഞ്ഞ സന്തോഷത്തോടെയാണ് ഇവരെ സ്വീകരിക്കുന്നത്.'- സി.കെ രാജേന്ദ്രന്‍ പറഞ്ഞു.
അതേസമയം ശോഭാ സുരേന്ദ്രനെ ബി.ഡി.ജെ.എസ് പാർട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കം നടക്കുന്നതായും സൂചനയുണ്ട്. അതേസമയം എൻ.ഡി.എയിൽ തങ്ങൾക്ക് വേണ്ട സ്ഥാനം ലഭിക്കുന്നില്ല എന്ന ആക്ഷേപം നിരന്തരം ഉയർത്തുന്ന ബി.ഡി.ജെ.എസ് യു.ഡി.എഫിലേക്ക് പോകാനായി തയ്യാറെടുക്കുന്നതായും വിവരമുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സമയത്തെ പാർട്ടിയിലെ ഭിന്നതകൾ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുകയാണ്.
എന്നാൽ ഈ വേളയിൽ കെ. സുരേന്ദ്രനോട് പരസ്യമായി ശോഭാ സുരേന്ദ്രൻ വിയോജിപ്പ് കാണിക്കുന്നത്തിൽ ശോഭ പാർട്ടി കേന്ദ്രനേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് വിവരം. കെ. സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായ ശേഷം പാർട്ടിയിൽ പരിഗണന കിട്ടാത്തവർ ഒന്നിച്ച് ചേര്‍ത്ത് ശോഭാ സുരേന്ദ്രൻ ഗ്രൂപ്പ് തുടങ്ങിയിരുന്നു. വി. മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന ആരോപണത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയതയും കാരണമായിട്ടുണ്ടെന്നാണ് കേന്ദ്രനേതൃത്വം കരുതുന്നത്.