വയനാട്: ബാണാസുര വനമേഖലയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പരിക്കേറ്റ രണ്ട് പേർ പിടിയിൽ. പൊലീസുമായുള്ള വെടിവയ്പിനിടെയാണ് രണ്ട് മാവോയിസ്റ്റുകൾക്ക് പരിക്കേറ്റത്. രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരമാണ്. ഇരുവരും മലയാളികളല്ലെന്നാണ് പുറത്തുവരുന്ന സൂചന. ബാണാസുര വനമേഖലയായ പടിഞ്ഞാറത്തറ മീൻമുട്ടി വാളരം കുന്നിൽ തണ്ടർ ബോൾട്ടും മാവോയിസ്‌റ്റുകളും തമ്മിൽ രാവിലെ വെടിവയ‌്പ് നടന്നിരുന്നു. വെടിയ്പിൽ ഒരു മാവോയിസ്‌റ്റ് കൊല്ലപ്പെട്ടതായും പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിലാകുന്നത്.