സാധാരണ വേനൽക്കാലത്ത് ദാഹമകറ്റാൻ കഴിക്കാറുള്ള കുക്കുംബറിന് മറ്റ് ചില കഴിവുകൾ കൂടിയുണ്ട്. അതിൽ പ്രധാനമാണ് ശരീരഭാരമകറ്റാനുള്ള കഴിവ്. കുക്കുംബർ കനം കുറച്ച് വെള്ളത്തിൽ മുറിച്ചിടുക. അല്പം ഉപ്പും ചേർത്ത് നന്നായി കുലുക്കുക. ഈ പാനീയം രാത്രി മുഴുവൻ ഫ്രിഡ്‌ജിൽ വച്ച് പിറ്റേന്ന് കുടിക്കാം. കുക്കുംബറിൽ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം,ഫോസ്‌ഫറസ്, വിറ്റാമിൻ എ,കെ എന്നിവയുണ്ട്. ഫ്രീ റാഡിക്കലുകളുടെ പ്രവർത്തനഫലമായുണ്ടാകുന്ന കാൻസർ, ഡയബറ്റിസ്, ഹൃദയസംബന്ധ രോഗങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കാൻ കുക്കുംബറിലുള്ള ആന്റി ഓക്‌സിഡന്റുകൾക്കാവും. രക്തസമ്മർദ്ദം കുറയ്ക്കാനും ആരോഗ്യകരമായ ചർമ്മത്തിനും എല്ലുകളുടെ ബലം വർദ്ധിപ്പിക്കാനും ഈ ജ്യൂസിക് കഴിവുണ്ട്. വെള്ളം കുടിക്കാൻ പൊതുവെ മടിയുള്ളവർക്കും ആസ്വദിച്ച് കുടിക്കാവുന്നതാണ് കുക്കുംബർ ജ്യൂസ്.