
വാഷിംഗ്ടൺ: അമേരിക്കൻ ഡെമോക്രാറ്റിക്ക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കമലാ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടാൽ യു.എസ് ജനതയ്ക്കും സ്ത്രീകൾക്കും അത് ദോഷകരമായി ബാധിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കും സ്ത്രീകൾക്കും 'അതിഭയങ്കരമായ കാര്യമാണ്' അവർ പ്രസിഡന്റാവുക എന്നതെന്നും ട്രംപ് പറഞ്ഞു.
"ജോ ബെെഡൻ ഒരിക്കലും തിരഞ്ഞെടുപ്പിൽ ജയിക്കില്ല, ജയിച്ചാലും അധികകാലം അവിടെ ഉണ്ടാകില്ല. ബെർണി സാൻഡേഴ്സിനേക്കാൾ കൂടുതൽ മോശമായ ഒരു ഉപരാഷ്ട്രപതിയെ അദ്ദേഹത്തിന് ലഭിച്ചു, അദ്ദേഹം നല്ല വ്യക്തി ആയിരുന്നില്ല. കമലയും അങ്ങനെയാണെന്ന് കരുതുന്നു. ദോഷകരമായ ആദ്യ പ്രതിനിധിയായിരിക്കുമെന്ന് ഞാൻ കരുതുന്നു." ട്രംപ് ആരോപിച്ചു.