us-election

ന്യൂയോർക്ക്: അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്ത്.ഇലക്ട്രൽ വോട്ടുകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡനൊപ്പമെത്തുന്നു. അരിസോണ, മിഷിഗൺ, പെനിസിൽവേനിയ, വിസ്കോൺസ് എന്നിവിടങ്ങളിലെ ഫലം നിർണായകമാണ്.

US President #DonaldTrump races ahead of #JoeBiden with 213 electoral votes following Florida and Texas win. Biden at 210: Reuters#USElections2020
(file pic) pic.twitter.com/NGWpz0E2pd

— ANI (@ANI) November 4, 2020

ഫ്ലോറിഡയിൽ ട്രംപ് വിജയിച്ചു. ഒരു വലിയ വിജയം നേടിയിരിക്കുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. വിജയം ഉറപ്പാണെന്ന് ജോ ബൈഡനും അവകാശപ്പെടുന്നു.

We are up BIG, but they are trying to STEAL the Election. We will never let them do it. Votes cannot be cast after the Polls are closed!

— Donald J. Trump (@realDonaldTrump) November 4, 2020

കൊളറാഡോയിൽ 60 ശതമാനം വോട്ട് നേടി ജോ ബൈഡൻ വിജയിച്ചു. ഇല്ലിനോയി,വി‍ർജീനിയ, മേരിലാൻഡ്, ന്യൂമെക്സിക്കോ, ന്യൂയോ‍ർക്ക്,കണക്ടിക്കട്ട്,വെ‍ർമോണ്ട് എന്നീ സംസ്ഥാനങ്ങളിൽ ബൈഡൻ വിജയിച്ചു.

#JoeBiden wins Washington, Oregon, California and Illinois: Reuters https://t.co/eOV0EzWJh4

— ANI (@ANI) November 4, 2020

അഞ്ച് സംസ്ഥാനങ്ങൾ ട്രംപ് നിലനിർത്തി. സൗത്ത് കരോളിന,വെസ്റ്റ് വി‍ർജീനിയ, ടെന്നീസി, ഒക്ലഹോമയിലും ട്രംപ് വിജയിച്ചു.

US President #DonaldTrump wins Tennessee and West Virginia in addition to Oklahoma, Kentucky and Indiana: Reuters #USAElections2020 https://t.co/YptPWgtrgW

— ANI (@ANI) November 4, 2020

ഇത്തവണ ഒഹയോ, ടെക്സാസ്, ഫ്ളോറിഡ, ജോർജ്ജിയ സംസ്ഥാനങ്ങളിലെ വോട്ടുകൾ നിർണായകമാണ്. ട്രംപും ബൈഡനും തമ്മിൽ കടുത്ത മത്സരം നടക്കുന്ന ഇവിടങ്ങളിലെ ഫലസൂചന പ്രസിഡന്റിനെ തീരുമാനിക്കുന്നതിൽ പ്രധാനമാണ്.

Early votes are coming in - US President Donald Trump wins Indiana, leading in Kentucky, Virginia and South Carolina. US Democratic presidential nominee Joe Biden leads in Texas, Georgia, Florida, New Hampshire and Vermont: US media #USAElections2020 pic.twitter.com/N0LEpLt6pl

— ANI (@ANI) November 4, 2020

ഇത്തവണ പോളിംഗ് വർദ്ധിച്ചിട്ടുണ്ട്. പത്ത് കോടിയോളം ആളുകൾ ഇന്റർനെറ്റ്,​ തപാൽ വോട്ട് തുടങ്ങിയ ഏർലി വോട്ടിംഗ് സൗകര്യം ഉപയോഗിച്ച് വോട്ട് ചെയ്‌തുകഴിഞ്ഞു. ഇതിൽ ഭൂരിഭാഗവും ജോ ബൈഡന് അനുകൂലമാണെന്നാണ് വിലയിരുത്തുന്നത്. ഈ വോട്ടുകൾ എണ്ണിത്തീരാൻ ദിവസങ്ങളെടുക്കും. അന്തിമ ഫലം പ്രഖ്യാപിക്കാൻ ഒരാഴ്ചയോളം വേണ്ടിവരും.