trump-biden

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ സമയം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലാണ് ഉള്ളത്. 250 അതിഥികൾ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് വാച്ച് പാർട്ടി നടത്തുകയാണ് ട്രംപ് ഇപ്പോൾ.

WE ARE LOOKING REALLY GOOD ALL OVER THE COUNTRY. THANK YOU!

— Donald J. Trump (@realDonaldTrump) November 3, 2020

അതേസമയം ഇപ്പോൾ മിക്കയിടങ്ങളിലും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനാണ് മുന്നിലുള്ളത്. അദ്ദേഹമിപ്പോൾ ഡെലവേറിലാണ് ഉള്ളത്. ഡെലവേറിൽ ജോ ബൈഡൻ വിജയിച്ചിട്ടുണ്ട്.