arnab

മുംബയ്:റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ മുംബയ് പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെത്തി ബലമായാണ് അദ്ദേഹത്തെ മുംബയ് പൊലീസ് കസ്റ്റഡിയിലെടുത്തത്.പൊലീസ് തന്നെ കയ്യേറ്റം ചെയ്തെന്ന് അർണബ് ആരോപിക്കുന്നു.

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അർണബിനെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.അര്‍ണബ് മുംബയിലെ ഏറ്റവും വലിയ ഹവാല ആണെന്ന് കഴിഞ്ഞദിവസം മുംബയ് പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ് പറഞ്ഞിരുന്നു. പൊലീസ് തന്നെ വേട്ടയാടുകയാണെന്ന് അർണബ് പ്രതികരിക്കുകയും ചെയ്തിരുന്നു.

Mumbai Police enter Republic TV Editor Arnab Goswami’s residence and attempt to detain him. Arnab Goswami says he has been physically assaulted by Mumbai Police
(file pic) pic.twitter.com/0h1fzaQsnA

— ANI (@ANI) November 4, 2020

അതേസമയം അർണബിന്റെ അറസ്റ്റ് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചു. സംഭവം അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ വിമർശിച്ചു.

We condemn the attack on press freedom in #Maharashtra. This is not the way to treat the Press. This reminds us of the emergency days when the press was treated like this.@PIB_India @DDNewslive @republic

— Prakash Javadekar (@PrakashJavdekar) November 4, 2020