maradona

ബ്യൂണസ് അയേഴ്സ്: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഫുട്ബാള്‍ താരം ഡീഗോ മറഡോണയെ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്നും, ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ അറിയിച്ചു.ഇന്നലെയായിരുന്നു ശസ്ത്രക്രിയ.


ശാരീരിക അസ്വസ്ഥകളെ തുടർന്ന് തിങ്കളാഴ്ചയാണ് മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തുകയായിരുന്നു.അര്‍ജന്‍റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സി​ൽ ലനിന്ന് 40 കിലോമീറ്റര്‍ അകലെ ലാ പ്ലാറ്റയിലുള്ള സ്വകാര്യ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

അറുപതുകാരനായ മറഡോണയെ മുമ്പ് ഹെപ്പറ്റൈറ്റിസ് ഉൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. അടുത്തിടെ രണ്ട് ഹൃദയാഘാതങ്ങൾ ഉണ്ടായി. രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള രോഗങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് ബൈപാസ് സർജറി നടത്തിയിരുന്നു.