മഹാകവി പി. കുഞ്ഞിരാമൻ നായരുടെ തലമുറയിൽ നിന്നൊരാൾ സിനിമയുടെ ലോകത്തിലെത്തിയപ്പോൾ...
മൂന്നു മക്കളുമായി സകുടുംബം കഴിഞ്ഞുവരവെയാണ് സിനിമ ചെയ്യണമെന്ന് തോന്നിയത്. പഠിച്ചിട്ടുള്ളത് സംഗീതമാണ്. സിനിമാ മോഹംകാരണം അവിടെ തന്നെ സംവിധാനം പഠിക്കാൻ പോയി. കഥ ആദ്യമേ രൂപപ്പെട്ടിരുന്നു. അത് ഷോർട്ട് ഫിലിമാക്കണോ,അതോ വീഡിയോ ആൽബത്തിലെ പാട്ടാക്കി ഒതുക്കി എടുക്കണമോ എന്ന് ആലോചിച്ചിരിക്കവേയാണ് ഭർത്താവ് ശ്രീകുമാർ പറഞ്ഞത് സിനിമ തന്നെ ആക്കാമെന്ന്. അങ്ങനെ അദ്ദേഹം നിർമ്മാതാവായി. സിനിമയുടെ മുക്കാലും കാനഡയിൽ ചിത്രീകരിച്ചു. ശേഷം ഭാഗങ്ങൾ കേരളത്തിൽ പൂർത്തിയാക്കി.
പ്രണയത്തിന്റെ മറ്റൊരു വശമാണ് സിനിമ പറയുന്നത്. കാനഡയിലേക്ക് കുടിയേറി പാർത്തവരുടെ യഥാർത്ഥ ജീവിതത്തിലേക്കാണ് പിന്നീട് കാമറ തിരിയുന്നത്. സൈക്കോളജിക്കൽ ത്രില്ലർ കൂടിയാണ് 'ഒരു കനേഡിയൻ ഡയറി". ഈ സിനിമ കാനഡയിലും കേരളത്തിലും തീയേറ്ററിൽ റിലീസ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. അടുത്ത സിനിമയെ കുറിച്ചും ചർച്ച ആരംഭിച്ചു കഴിഞ്ഞു. സ്ത്രീജീവിതത്തിന്റെ നേർചിത്രമായിരിക്കും സിനിമ. കുടുംബപശ്ചാത്തലത്തിലുള്ള ചിത്രങ്ങളോടാണ് കൂടുതൽ ഇഷ്ടം. മനുഷ്യന്റെ വികാര വിചാരങ്ങളോടു പൊരുത്തപ്പെടുന്ന പ്രമേയങ്ങളാണ് മനസിലുള്ളതും. ആദ്യ ചിത്രവും അതു തന്നെയാണ്. ഇതിൽ കുറച്ചു യഥാർത്ഥ സംഭവങ്ങൾ കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ത്രില്ലർ സ്വഭാവമുള്ള സിനിമയാണിത്. സത്യൻ അന്തിക്കാടിന്റെ സിനിമകളാണ് ഞാൻ സിനിമ ആസ്വദിച്ചു തുടങ്ങിയപ്പോൾ കൂടുതലായി കണ്ടത്. കാനഡയിലെ ഇന്ത്യൻ ജീവിതത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.