സിനിമ-സീരിയൽ താരം ശരണ്യ ആനന്ദ് വിവാഹിതയായി.മനേഷ് രാജൻ നായരാണ് വരൻ.ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം.അടൂർ സ്വദേശിനിയായ ശരണ്യ ആകാശഗംഗ 2, മാമാങ്കം,അച്ചായൻസ്, ചങ്ക്സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
സീരിയലിലൂടെയാണ് ഫാഷൻ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമായ ശരണ്യ അഭിനയ ജീവിതത്തിലേക്ക് കാലെടുത്തിവയ്ക്കുന്നത്. തമിഴിലൂടെയാണ് സിനിമാ ജീവിതത്തിന് തുടക്കമിട്ടത്. മോഹൻലാലിന്റെ 1971 ബിയോണ്ട് ബോർഡേഴ്സിലൂടെ മലയാള സിനിമയിലെത്തി. സുജാത- ആനന്ദ് രാഘവൻ ദമ്പതികളുടെ മകളാണ്.