raja-krishnamoorthy

വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി രാജകൃഷ്ണമൂർത്തി യുഎസ് ജനപ്രതിനിധി സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം വിജയിക്കുന്നത്. നാൽപത്തിയേഴുകാരനായ കൃഷ്ണമൂര്‍ത്തി ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ പ്രസ്റ്റണ്‍ നെല്‍സണെയാണ് പരാജയപ്പെടുത്തിയത്.

ഡല്‍ഹിയിലാണ് കൃഷ്ണമൂർത്തി ജനിച്ചത്. മാതാപിതാക്കൾ തമിഴ്നാട് സ്വദേശികളാണ്. അതേസമയം ഇന്ത്യന്‍ വംശജരായ അമി ബേര കാലിഫോര്‍ണിയയില്‍ നിന്ന് അഞ്ചാം തവണയും, റാവു ഖന്ന കാലിഫോര്‍ണിയയില്‍ നിന്ന് മൂന്നാം തവണയും ജനവിധി തേടുന്നുണ്ട്. കൂടാതെ വാഷിംഗ്ടണില്‍ നിന്ന് പ്രമീള ജയപാലൻ മൂന്നാം തവണയും, അരിസോണയില്‍ നിന്ന് ഡോ ഹിരല്‍ ത്രിപനേനിയും മത്സരിക്കുന്നുണ്ട്.