russia

റഷ്യയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നടനും സംവിധായകനുമായ രൂപേഷ് പീതാംബരനെ നായകനാക്കി കുലുമിന ഫിലിംസിന്റെ ബാനറിൽ പുതുമുഖ സംവിധായകൻ നിധിൻ തോമസ് കുരിശിങ്കൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് റഷ്യ. മലയാളത്തിലെ പ്രശസ്ത താരങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റഷ്യയുടെ പുതുമയുണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരിക സംഘർഷമാണ് റഷ്യയുടെ ഇതിവൃത്തം. മലയാളസിനിമ ചരിത്രത്തിൽ ഇതുവരെ ആവിഷ്‌കരിക്കാത്ത പ്രമേയമാണ് ചിത്രത്തിന്റേത്. ഒ ടി ടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്.

രൂപേഷ് പീതാംബരൻ, ഗോപിക അനിൽ, ആര്യ മണികണ്ഠൻ, മെഹറലി പൊയ്ലുങ്ങൽ ഇസ്മയിൽ, പ്രശസ്ത കോറിയോഗ്രാഫർ ശ്രീജിത്ത്, പ്രശസ്ത മോഡലായ അരുൺ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.
കുലു മിന ഫിലിംസിന്റെ ബാനറിൽ മെഹറലി പൊയ്ലുങ്ങൾ ഇസ്മയിൽ, റോംസൺ തോമസ് കുരിശിങ്കൽ എന്നിവർ ചേർന്നാണ് റഷ്യ നിർമ്മിക്കുന്നത്. മിജോ ജോസഫ്, ഡാലി നിധിൻ, സിജോ തോമസ്, ഫെറിക് ഫ്രാൻസിസ് പെട്രോപിൽ, ടിന്റോ തോമസ് തളിയത്ത് എന്നിവരും നിർമ്മാണ സഹായികളാണ്. പ്രൊഡക്ഷൻ കൺട്രോളർ സുനിൽകുമാർ അപ്പു. പി ആർ ഒ പി ആർ സുമേരൻ തുടങ്ങിയവരാണ് ചിത്രത്തിലെ അണിയറപ്രവർത്തകർ. കൂടുതൽ വിവരങ്ങൾക്ക് പി ആർ സുമേരൻ.

russia