നഖാലങ്കാരം ഇന്ന് സൗന്ദര്യവിപണിയിൽ ഏറെ ഡിമാൻഡുള്ള ഒന്നായി മാറിക്കഴിഞ്ഞു. മാനിക്യൂറും പെഡിക്യൂറും ചെയ്ത് കൈ കാൽ നഖങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം അവ അലങ്കരിക്കുന്നതും ഫാഷന്റെ ഭാഗമായി. നഖസംരക്ഷണം കോസ്മെറ്റിക് വ്യവസായത്തിന്റെയും ഫാഷന്റെയും ഭാഗമായി തീർന്നു. കഴിഞ്ഞ കുറെ നാളുകളായി നെയിൽ ആർട്ട് എന്ന ഒരു ശാഖ തന്നെ ഉണ്ട്.
പല നിറത്തിലുള്ള നെയിൽ പോളിഷ് അല്പം ഭാവനയോടെ നഖത്തിൽ പ്രയോഗിച്ചാൽത്തന്നെ നഖാലങ്കാരമായി. സ്വർണം, വെള്ളി, നീല, ചുവപ്പ്, പച്ച, കറുപ്പ് എന്നിവയ്ക്കൊപ്പം സോഫ്റ്റ് നിറങ്ങൾ ഇതാണ് നഖത്തിലണിയാൻ തിരഞ്ഞെടുക്കുന്നതിൽ ഏറ്റവും ട്രെൻഡിയായ വർണങ്ങൾ. ഇനി അതിൽ അല്പംകൂടി വ്യത്യസ്തത വേണമെന്നുണ്ടെങ്കിൽ ചെറിയ നക്ഷത്രങ്ങളും സീക്വൻസുകളും ഒട്ടിച്ചുവയ്ക്കാം. നഖം തുളച്ച് ചെറിയ റിംഗുകളിട്ടും മുത്തുകൾ പിടിപ്പിച്ചും അലങ്കരിക്കാം. നീട്ടിവളർത്തിയ ബഹുവർണ സ്ട്രൈപ്സുള്ള നഖങ്ങൾ കണ്ടാൽ ആരും നോക്കും. അതിന് ഒരു നെയിലിസ്റ്റിന്റെ സഹായം തേടുകയാണ് നല്ലത്. കൈ നഖങ്ങൾക്കൊപ്പം കാൽനഖങ്ങളും ഇത്തരത്തിൽ അലങ്കരിക്കും.
യഥാർത്ഥ നഖത്തിന് എന്തെങ്കിലും കേടുപാടുകളുണ്ടെങ്കിൽ അത് മറയ്ക്കാൻ നഖങ്ങൾക്ക് മുകളിൽ ഒട്ടിച്ചുവയ്ക്കാവുന്ന അക്രിലിക് നഖങ്ങൾക്കും പ്രിയമേറെയാണ്. നഖത്തിന്റെ കേടുപാടുകൾ അറിയില്ലെന്ന് മാത്രമല്ല, ഓരോ തവണ പുറത്തു പോകമ്പോഴും തരാതരം നഖങ്ങൾ മാറിമാറി ഒട്ടിക്കുകയും ചെയ്യാം. ഇത്തരം നെയിൽ ആർട്ട് കിറ്റുകൾ വിപണിയിൽ കിട്ടുകയും ചെയ്യും.
നഖം സംരക്ഷിക്കാൻ ചില സ്പെഷ്യൽ ടിപ്സ്