youth-front

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ ഒരുവിഭാഗം യൂത്ത് ഫ്രണ്ട് മാണി വിഭാഗം പ്രവർത്തകർ പാർട്ടി വിട്ട് കോൺഗ്രസ്സിൽ ചേർന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇവർക്ക് അംഗത്വം നൽകി. യൂത്ത് ഫ്രണ്ട് വട്ടിയൂർക്കാവ് നിയോജകമണ്ഡലം പ്രസിഡന്റ് ജോബിൻ ജേക്കബിന്റെ നേതൃത്വത്തിലുള‌ള പ്രവർത്തകർ അംഗത്വം സ്വീകരിച്ചു. കെ.പി.സി.സി സെക്രട്ടറി കെ എസ് ഗോപകുമാർ, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മണ്ണാമൂല രാജൻ , കുറവൻകോണം മണ്ഡലം പ്രസിഡന്റ് ക്ലിറ്റസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.