sleep-

വ്യായാമവും ഡയറ്റും അമിതഭാരം കുറയ്‌ക്കാനുള്ള വഴികളാണ്. എന്നാൽ അതുകൊണ്ട് മാത്രം ആരോഗ്യകരമായി ശരീരഭാരം കുറയണമെന്നില്ല. ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം. ദിവസം ഒരുമണിക്കൂർ വ്യായാമം ചെയ്യുന്നുണ്ടെങ്കിൽ കൂടി ലിഫ്‌റ്റ് ഒഴിവാക്കി പടികൾ കയറുക. ശരീരത്തിന് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കണം. വീട്ടിൽത്തന്നെ സ്വാഭാവിക ചേരുവകൾ ഉപയോഗിച്ച് തയാറാക്കിയ ഭക്ഷണം ശീലിക്കുക. ഏതുതരം ഭക്ഷണവും കഴിക്കാം,​ കുറഞ്ഞ അളവിൽ ആയിരിക്കണമെന്ന് മാത്രം. ഭക്ഷണം സാവധാനത്തിൽ ചവച്ചരച്ച് കഴിക്കുക. സമ്മർദ്ദത്തിൽ ആവാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം സമ്മർദ്ദത്തിലാകുമ്പോൾ ശരീരം കോർട്ടിസോൾ ഉത്പാദിപ്പിക്കുകയും ഈ കോർട്ടിസോൾ അമിത ഭാരത്തിന് കാരണമാവുകയും ചെയ്യും. സമ്മർദ്ദത്തിൽ നിന്നും രക്ഷനേടാൻ സംഗീതം,​ ധ്യാനം,​ യോഗ തുടങ്ങിയ വഴികൾ വീകരിക്കാം. നന്നായി ഉറങ്ങുന്നത് രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനും ഉന്മേഷം നേടാനും മാത്രമല്ല,​ ശരീരഭാരം കുറയ്‌ക്കാനും ഉത്തമമാണ്.