polio

ജാർഖണ്ഡ്: പോളിയോ വൈറസ് ബാധിച്ചതായി സംശയിക്കുന്ന ആറു വയസുകാരന്റെ സാമ്പിളുകള്‍ കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീറോളജിയിലേക്ക് അയച്ചു. ലോകാരോഗ്യ സംഘടന കോര്‍ഡിനേറ്ററാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്.

2014ലാണ് ഇന്ത്യയെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തൊട്ടാകെയുള്ള നവജാതശിശുക്കള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കുന്ന നിരന്തരമായ പദ്ധതി ആവിഷ്കരിച്ചിരുന്നു. വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ രണ്ടാമതായി ജനിക്കുന്ന കുട്ടികൾക്ക് പോഷകാഹാരക്കുറവുള്ളതിനാൽ 2014 മുതല്‍ കുട്ടികളുടെ സാമ്പിളുകള്‍ പോളിയോ പരിശോധനയ്ക്കായി ഐ.എ.എസിലേക്ക് അയക്കാറുണ്ട്.

ഇന്നുവരെ പരിശോധിച്ച ഈ സാമ്പിളുകളിലൊന്നും പോളിയോ വൈറസ് കണ്ടെത്തിയില്ല. 15 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് പോളിയോ കൂടുതലായി കാണപ്പെടുന്നത്. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ മനോഹര്‍പൂര്‍-ആനന്ദ്പൂര്‍ ബ്ലോക്കില്‍ നിന്ന് പോളിയോ ബാധിച്ചതായി സംശയിക്കുന്ന ആദ്യ കേസാണിത്. 6 വയസ്സുള്ള ആൺകുട്ടിയുടെ സാമ്പിള്‍ പരിശോധനയ്ക്കായി ഐ.ഐ.എസിലേക്ക് അയച്ചു.

'ഐ.എ.എസില്‍ നിന്ന് 15 ദിവസത്തിനകം റിപ്പോര്‍ട്ട് വരും, ഇത് പോളിയോ ബാധിച്ച ആദ്യത്തെ സ്ഥിരീകരണ കേസാണോയെന്ന് വ്യക്തമാക്കും. പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയില്ലെങ്കില്‍, കുട്ടിയുടെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള കാരണങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ഞങ്ങള്‍ കൂടുതല്‍ ശ്രമിക്കും', ലോകാരോഗ്യ സംഘടനയുടെ കോര്‍ഡിനേറ്റര്‍ ഡോ. സുമന്‍ പറഞ്ഞു.

പരിശോധനയില്‍ പോളിയോ വൈറസ് കണ്ടെത്തിയില്ലെങ്കില്‍ കുട്ടിയുടെ പേശികള്‍ ദുര്‍ബലമാകാനുളള കൃത്യമായ കാരണം

കണ്ടെത്താന്‍ മറ്റ് പരിശോധനകൾ വേണ്ടിവരുമെന്ന് അവർ വ്യക്തമാക്കി. കുട്ടിയ്ക്ക് അക്യൂട്ട് ഫ്ലിസിഡ് പരാലിസിസാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. (എ.എഫ്.പി) .പോളിയോ കൂടാതെ, ഗുയിലെയ്ന്‍ ബാരെ സിന്‍ഡ്രോം (ജി.ബി.എസ്), ട്രാന്‍വേഴ്സ് മൈലിറ്റിസ്, ട്രോമാറ്റിക് ന്യൂറിറ്റിസ്, ക്ഷണിക പക്ഷാഘാതം, ഫേഷ്യല്‍ പാള്‍സി, പാരെസിസ് എന്നിവയും എ.എഫ്.പിയിലേക്ക് നയിച്ചേക്കാം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 64 പോളിയോ കേസുകളുടെ സാമ്പിളുകള്‍ ചൈബാസയില്‍ നിന്ന് ഐ.ഐ.എസിലേക്ക് അയച്ചതായും ഇതുവരെ ആരും പോസിറ്റീവ് ആയിട്ടിലെന്നും ഡോ.സുമന്‍ പറഞ്ഞു.


2018 ല്‍ വെസ്റ്റ് സിംഗ്ഭുമില്‍ നിന്ന് 32 സാമ്പിളുകള്‍ ഐ.ഐ.എസ് കൊല്‍ക്കത്തയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഈ വര്‍ഷം ഇതുവരെ 19 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 2018 ന് ശേഷമുള്ള സാമ്പിളുകളൊന്നും പോസിറ്റീവ് ആയിട്ടില്ല.