ramesh

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, വി.എസ് ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരെ പ്രാഥമികാന്വേഷണത്തിന് വിജിലൻസ്. ബാർ ലൈസൻസ് ഫീസ് കുറയ്‌ക്കാൻ ഒരു കോടി രൂപ കോഴ നൽകി എന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി.

അന്വേഷണം നടത്താനുള‌ള പരാതികളിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയിക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി സർക്കാരിനോട് ഉത്തരവിട്ടതിന് പിന്നാലെയാണ് വിജിലൻസ് പ്രാഥമികാന്വേഷണത്തിന് അനുമതി തേടിയത്.